Althaf Salim

Premam movie dialogue

‘പെങ്ങമ്മാർ ആരും ഉണ്ടായിരുന്നില്ലേ..’; പ്രേമത്തിലെ ഡയലോഗ് ഓർത്തെടുത്ത് അൽത്താഫ് സലിം

നിവ ലേഖകൻ

അൽത്താഫ് സലിം 'പ്രേമം' സിനിമയിലെ ഡയലോഗ് ഓർത്തെടുക്കുന്നു. ഷറഫുദ്ദീന്റെ കഥാപാത്രമായ ഗിരിരാജൻ കോഴിയോട് മേരിയുടെ പിന്നാലെ നടക്കുമ്പോൾ പറയുന്ന ‘പെങ്ങന്മാർ ആരും ഉണ്ടായിരുന്നില്ലേ’ എന്ന ഡയലോഗാണ് അദ്ദേഹം ചിരിയോടെ ഓർത്തെടുത്തത്. ആ രംഗത്തിൽ കൃത്യമായ ഡയലോഗുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും അൽത്താഫ് വെളിപ്പെടുത്തി. 'ഓടും കുതിര ചാടും കുതിര' എന്ന സിനിമയുടെ പ്രമോഷനിടെയാണ് അദ്ദേഹം ഈ ഓർമ്മകൾ പങ്കുവെച്ചത്.