കടയ്ക്കൽ ദേവീക്ഷേത്രത്തിലെ ഉത്സവ പരിപാടിയിൽ വിപ്ലവഗാനം ആലപിച്ചത് വിവാദമായതിനെത്തുടർന്ന് ഗായകൻ അലോഷി ആദം വിശദീകരണവുമായി രംഗത്ത്. കാണികളുടെ ആവശ്യപ്രകാരമാണ് ഗാനം ആലപിച്ചതെന്നും സംഘാടകർക്ക് ഇക്കാര്യം അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐ പതാക പ്രദർശിപ്പിച്ചതിൽ തനിക്ക് പങ്കില്ലെന്നും അലോഷി ആദം കൂട്ടിച്ചേർത്തു.