All-Party Delegation

പാക് ഭീകരത തുറന്നുകാട്ടാനുള്ള സർവ്വകക്ഷി സംഘം; കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുന്നു എന്ന് ശശി തരൂർ
പാക് ഭീകരത തുറന്നുകാട്ടുന്നതിനുള്ള സർവ്വകക്ഷി സംഘത്തിൻ്റെ ദൗത്യത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകണമെങ്കിൽ കേന്ദ്രസർക്കാരിൻ്റെ വിശദീകരണ യോഗം കഴിയണമെന്ന് ശശി തരൂർ എം.പി. സംഘം ആദ്യമായി ഗയാനയിലേക്കാണ് യാത്ര തിരിക്കുന്നത്, അതിനുശേഷം അമേരിക്കയിലേക്ക് പോകും. യാത്രയുടെ ഏകോപന ചുമതലയുള്ള മന്ത്രി കിരൺ റിജിജു അറിയിച്ചതിനനുസരിച്ച്, രാഷ്ട്രീയ പാർട്ടികളോട് നേതാക്കളെ നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടിട്ടില്ല.

സർവ്വകക്ഷി സംഘത്തിന്റെ വിദേശ പര്യടനത്തെ സ്വാഗതം ചെയ്ത് സിപിഐഎം
സർവ്വകക്ഷി സംഘത്തിൻ്റെ വിദേശപര്യടനം സ്വാഗതം ചെയ്ത് സിപിഐഎം പിബി. രാഷ്ട്ര താത്പര്യത്തിന് വേണ്ടി സംഘത്തിൻ്റെ ഭാഗമാവുന്നതിൽ സന്തോഷം എന്ന് സിപിഐഎം അറിയിച്ചു. ഓപ്പറേഷൻ സിന്ദൂർ ബിജെപി പാർട്ടി പ്രചാരണ വിഷയമാകുന്നത് അവസാനിപ്പിക്കണം എന്നും സിപിഐഎം ആവശ്യപ്പെട്ടു

രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്ന് കിരൺ റിജിജു; സർവ്വകക്ഷി പ്രതിനിധി സംഘം ദേശീയ ദൗത്യമെന്ന് മന്ത്രി
രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് വിശദീകരിക്കുന്നതിനായി വിവിധ രാജ്യങ്ങളിലേക്ക് സർവ്വകക്ഷി പ്രതിനിധി സംഘത്തെ അയക്കുന്നു. ഇത് രാഷ്ട്രീയ ദൗത്യമല്ലെന്നും രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഒന്നാണെന്നും മന്ത്രി അറിയിച്ചു.