Alappuzha News

ചെളി തെറിപ്പിച്ചത് ചോദ്യം ചെയ്ത വിദ്യാർത്ഥിയെ KSRTC സ്വിഫ്റ്റ് ബസ് ഇടിക്കാൻ ശ്രമിച്ചെന്ന് പരാതി
ആലപ്പുഴ അരൂരിൽ വിദ്യാർത്ഥിയുടെ ദേഹത്ത് ചെളി വെള്ളം തെറിപ്പിച്ചതിനെ ചോദ്യം ചെയ്തതിന് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. അരൂർ സ്വദേശി യദുകൃഷ്ണൻ ആണ് പരാതി നൽകിയത്. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സാണ് അപകടകരമായ രീതിയിൽ ഓടിച്ചത്.

കാർത്തികപ്പള്ളി സ്കൂളിലെ പ്രതിഷേധം; ബാലാവകാശ കമ്മീഷന് പരാതി നൽകി ബിജെപി
കാർത്തികപ്പള്ളി ഗവൺമെൻ്റ് യുപി സ്കൂളിൽ മേൽക്കൂര തകർന്ന് വീണ സംഭവത്തിൽ യൂത്ത് കോൺഗ്രസ്-എൽഡിഎഫ് പ്രതിഷേധങ്ങൾക്കിടെ അക്രമം അരങ്ങേറിയെന്ന് പരാതി. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷന് ബിജെപി പരാതി നൽകി. സ്കൂളിൽ അക്രമം അഴിച്ചുവിട്ടെന്നും ഭക്ഷണസാധനങ്ങൾ നശിപ്പിച്ചെന്നും ആരോപിച്ചാണ് കാർത്തികപ്പള്ളി മണ്ഡലം കമ്മിറ്റി ബാലാവകാശ കമ്മീഷനെ സമീപിച്ചത്.

പാദപൂജ വിവാദം: ആലപ്പുഴയിൽ ബിജെപി പഞ്ചായത്ത് അംഗത്തിനെതിരെ DYFI പരാതി നൽകി
ആലപ്പുഴ നൂറനാട് വിവേകാനന്ദ സ്കൂളിൽ പാദപൂജ നടത്തിയ ബിജെപി പഞ്ചായത്ത് അംഗത്തിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ഹിന്ദുത്വ അജണ്ടകൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചെന്നും, പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കണമെന്നും DYFI ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയാണ്.

ആലപ്പുഴയിൽ പിതാവ് മകളെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; കാരണം രാത്രിയിലെ യാത്രകൾ
ആലപ്പുഴ ഓമനപ്പുഴയിൽ പിതാവ് മകളെ കൊലപ്പെടുത്തിയ സംഭവം പുറത്ത്. മകൾ രാത്രി വൈകി വീട്ടിൽ വരുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ജോസ് മോൻ മകൾ ജാസ്മിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഓമനപ്പുഴയിൽ മകളെ കൊലപ്പെടുത്തിയ കേസിൽ പിതാവ് അറസ്റ്റിൽ
ആലപ്പുഴ ഓമനപ്പുഴയിൽ മകളെ കഴുത്ത് ഞെരിച്ച് കൊന്ന കേസിൽ പിതാവ് ജോസ് മോൻ അറസ്റ്റിലായി. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജൂൺ 2-ന് ആലപ്പുഴയിൽ; സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കും
അടുത്ത അധ്യയന വർഷത്തിലെ സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജൂൺ 2-ന് ആലപ്പുഴയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ കലവൂർ ഗവ. എച്ച്.എസ്.എസിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. സ്കൂളുകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള വിവിധ നിർദ്ദേശങ്ങളും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

ആലപ്പുഴയിൽ പേവിഷബാധയേറ്റു മരിച്ച വിദ്യാർത്ഥിയെ തെരുവുനായയാണ് കടിച്ചത്: കുടുംബം
ആലപ്പുഴയിൽ പേവിഷബാധയേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ, തെരുവുനായയാണ് കടിച്ചതെന്ന് കുടുംബം. വളർത്തുനായയിൽ നിന്നല്ല കടിയേറ്റതെന്നും കുടുംബം പറയുന്നു. പ്ലസ് വൺ വിദ്യാർത്ഥിയായ സൂരജ് വെള്ളിയാഴ്ചയാണ് മരിച്ചത്.