Alappuzha

ആലപ്പുഴയിൽ കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
ആലപ്പുഴ ഹരിപ്പാട് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കുമാരപുരം സ്വദേശി ശ്രീനാഥ്, സുഹൃത്ത് ഗോകുൽ എന്നിവരാണ് മരിച്ചത്. രാത്രി 12 മണിയോടുകൂടിയാണ് അപകടം നടന്നത്.

ആലപ്പുഴയിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു; ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി
ആലപ്പുഴയിൽ തണ്ണീർമുക്കം സ്വദേശിയായ പത്ത് വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. കുട്ടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി. വൃത്തിയില്ലാത്ത ജലാശയങ്ങളിൽ കുളിക്കുന്നതും നീന്തുന്നതും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

ആലപ്പുഴ കായംകുളത്ത് മകന്റെ വെട്ടേറ്റ് പിതാവ് മരിച്ചു; ഭാര്യക്ക് ഗുരുതര പരിക്ക്
ആലപ്പുഴ കായംകുളത്ത് അഭിഭാഷകനായ മകൻ പിതാവിനെ വെട്ടിക്കൊന്നു. ഗുരുതരമായി പരിക്കേറ്റ മാതാവിനെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ഗർഭിണി കൊലക്കേസിൽ രണ്ടാം പ്രതി രജയ്ക്കും വധശിക്ഷ വിധിച്ച് കോടതി
ആലപ്പുഴ കൈനകരിയിൽ ഗർഭിணியെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിൽ രണ്ടാം പ്രതി രജനിക്ക് വധശിക്ഷ. ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി പ്രബീഷിന് കഴിഞ്ഞ ദിവസം വധശിക്ഷ വിധിച്ചിരുന്നു. 2021 ജൂലൈയിലാണ് കൊലപാതകം നടക്കുന്നത്.

കൈനകരി കൊലപാതകം: ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ
കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ടാം പ്രതിയായ രജനി ലഹരി കേസിൽ ജയിലിൽ കഴിയുകയാണ്.

ആലപ്പുഴയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു
ആലപ്പുഴ പുന്നമടയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു. യാത്ര ആരംഭിക്കുന്നതിന് മുൻപാണ് അപകടമുണ്ടായത്. രണ്ട് വിനോദസഞ്ചാരികളെ സുരക്ഷിതമായി പുറത്തിറക്കി, ആളപായമില്ല.

ആലപ്പുഴയിൽ ബിഎൽഒമാരെ ശാസിച്ച് കളക്ടർ; ഫീൽഡിലിറങ്ങി നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ്
ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ് ബിഎൽഒമാരെ രൂക്ഷമായി ശാസിച്ചു. മതിയായ രീതിയിൽ പ്രവർത്തിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി. 30 ബൂത്തുകൾ നിർബന്ധമായും സന്ദർശിക്കണമെന്നും കളക്ടർ നിർദ്ദേശം നൽകി.

ആലപ്പുഴയിൽ യുഡിഎഫ് ബൂത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു
കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് സീറ്റ് നൽകിയതിൽ മനംനൊന്ത് യുഡിഎഫ് ബൂത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു. പത്തിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് 19-ൽ യുഡിഎഫ് സ്ഥാനാർത്ഥിയാകാൻ തീരുമാനിച്ചിരുന്ന സി. ജയപ്രദീപിനാണ് സീറ്റ് നിഷേധിക്കപ്പെട്ടത്. ഡിസിസി പ്രസിഡന്റിനെ കണ്ടിട്ടും ഫലമുണ്ടായില്ലെന്ന് അദ്ദേഹം പറയുന്നു.

അരൂർ-തുറവൂർ ഉയരപ്പാതയിൽ ഗർഡർ തകർന്നുവീണ അപകടം; കാരണം ഹൈഡ്രോളിക് ജാക്കിയുടെ തകരാറെന്ന് കളക്ടർ
അരൂർ-തൂറവൂർ ഉയരപ്പാതയിൽ ഗർഡർ തകർന്ന് അപകടം. അപകടകാരണം ഹൈഡ്രോളിക് ജാക്കിയുടെ തകരാറാണെന്ന് ജില്ലാ കളക്ടർ. ഗതാഗതം തടയാതെ ഗർഡർ സ്ഥാപിക്കാൻ ശ്രമിച്ചത് ദേശീയപാത അതോറിറ്റിയുടെ ഗുരുതര വീഴ്ചയാണെന്നും കണ്ടെത്തൽ.

അരൂർ-തുറവൂർ ഉയരപ്പാതയിൽ ഗർഡർ അപകടം; നടപടിയെടുക്കുമെന്ന് എംഎൽഎ
അരൂർ - തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ ഗർഡർ പതിച്ച് അപകടം. അപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചു. സംഭവത്തിൽ നടപടിയെടുക്കുമെന്ന് എംഎൽഎ ദലീമ അറിയിച്ചു.

അരൂർ – തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ ഗർഡർ വീണ് ഒരാൾ മരിച്ചു
അരൂർ - തുറവൂർ ഉയരപ്പാതയുടെ നിർമ്മാണത്തിനിടെ ഗർഡർ തകർന്ന് ഒരാൾ മരിച്ചു. പിക്കപ്പ് വാൻ ഡ്രൈവറായ പത്തനംതിട്ട സ്വദേശി രാജേഷാണ് മരിച്ചത്. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്.

ആലപ്പുഴയിൽ അതിദരിദ്രരുടെ ഭക്ഷ്യ കൂപ്പൺ തട്ടിപ്പ്; കോൺഗ്രസ് നേതാവിനെതിരെ കേസ്
ആലപ്പുഴയിൽ അതിദരിദ്രരുടെ ഭക്ഷ്യ കൂപ്പൺ തട്ടിയ സംഭവത്തിൽ കോൺഗ്രസ് നേതാവിനും കൗൺസിലർക്കുമെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. ചേർത്തല നഗരസഭാ കൗൺസിലർ സാജുവിനെതിരെയാണ് പോലീസ് പ്രാഥമിക അന്വേഷണം നടത്തുന്നത്. 44 മാസത്തെ ഭക്ഷ്യ കൂപ്പണുകളാണ് ഇയാൾ തട്ടിയെടുത്തതായി കണ്ടെത്തിയിരിക്കുന്നത്.