Al Baha

Road accident Saudi Arabia

സൗദിയിലെ അല്ബാഹയില് വാഹനാപകടത്തില് കോഴിക്കോട് യുവാവ് അടക്കം നാലുപേര് മരിച്ചു

നിവ ലേഖകൻ

സൗദി അറേബ്യയിലെ അല്ബാഹ പ്രദേശത്ത് വാഹനാപകടത്തില് പെട്ട് കോഴിക്കോട് സ്വദേശിയായ യുവാവ് ഉള്പ്പെടെ നാലുപേര് മരണപ്പെട്ടു. ചക്കിട്ടപാറ പുരയിടത്തില് തോമസിന്റെ മകന് ജോയല് തോമസ് (28) ആണ് മരിച്ചത്. ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ ജീവനക്കാരായിരുന്നു മരിച്ചവരെല്ലാം.