Akshay Kumar

ചേറ്റൂർ ശങ്കരൻ നായരുടെ ജീവിതകഥ ‘കേസരി ചാപ്റ്റർ ടു’വിലൂടെ
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏക മലയാളി അധ്യക്ഷനായിരുന്ന ചേറ്റൂർ ശങ്കരൻ നായരുടെ ജീവിതകഥയാണ് 'കേസരി ചാപ്റ്റർ ടു' എന്ന ചിത്രത്തിന്റെ പ്രമേയം. അക്ഷയ് കുമാറാണ് ചിത്രത്തിൽ ശങ്കരൻ നായരെ അവതരിപ്പിക്കുന്നത്. ജാലിയൻവാലാബാഗ് കൂട്ടക്കൊലയെത്തുടർന്ന് ബ്രിട്ടീഷുകാർക്കെതിരെ നിയമപോരാട്ടം നടത്തിയ വ്യക്തിയാണ് ചേറ്റൂർ.

കഥകളി വേഷത്തിൽ അക്ഷയ് കുമാർ; ‘കേസരി ചാപ്റ്റർ 2’ ലെ പുതിയ ലുക്ക് പുറത്ത്
അക്ഷയ് കുമാറിന്റെ പുതിയ ചിത്രം 'കേസരി ചാപ്റ്റർ 2' ലെ പുതിയ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കഥകളി വേഷത്തിലാണ് അക്ഷയ് കുമാർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഏപ്രിൽ 18 ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും.

അക്ഷയ് കുമാറിന് ഷൂട്ടിങ്ങിനിടെ കണ്ണിന് പരിക്ക്; ‘ഹൗസ്ഫുൾ 5’ ചിത്രീകരണം തുടരും
മുംബൈയിൽ 'ഹൗസ്ഫുൾ 5' ചിത്രീകരണത്തിനിടെ അക്ഷയ് കുമാറിന് കണ്ണിന് പരിക്കേറ്റു. ആക്ഷൻ രംഗം ചിത്രീകരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. പരിക്ക് ഗുരുതരമല്ലെന്നും താരം ഉടൻ തന്നെ ഷൂട്ടിംഗിൽ തിരിച്ചെത്തുമെന്നും അറിയിപ്പ്.

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: അക്ഷയ് കുമാറിനോട് പൊതുശൗചാലയങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് പരാതി
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ അക്ഷയ് കുമാറിനോട് ഒരു വയോധികൻ പരാതിയുമായെത്തി. ആറ് വർഷം മുമ്പ് സ്ഥാപിച്ച പൊതുശൗചാലയങ്ങൾ പ്രവർത്തനരഹിതമായെന്നായിരുന്നു പരാതി. വിഷയം ബിഎംസിയുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് അക്ഷയ് മറുപടി നൽകി.