AK Saseendran

പിവി അൻവറിന്റെ പ്രസംഗത്തിൽ അതൃപ്തി; വിമർശനവുമായി വനം മന്ത്രി എ കെ ശശീന്ദ്രൻ
നിലമ്പൂരിലെ വനംവകുപ്പ് പരിപാടിയിൽ പിവി അൻവർ എംഎൽഎയുടെ പ്രസംഗത്തിൽ അതൃപ്തി പ്രകടിപ്പിച്ച് വനം മന്ത്രി എ കെ ശശീന്ദ്രൻ രംഗത്തെത്തി. ഇങ്ങനെയാണോ കാര്യങ്ങൾ പറയേണ്ടതെന്ന് അൻവർ ആലോചിക്കണമെന്ന് മന്ത്രി വിമർശിച്ചു. തന്റെ രാഷ്ട്രീയ പരിചയം കൊണ്ട് ഇത്തരം വിമർശനങ്ങളെ നേരിടാനുള്ള പക്വത നേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വനം വകുപ്പിനെതിരെ ശക്തമായ വിമർശനവുമായി പിവി അൻവർ എംഎൽഎ; മന്ത്രി എകെ ശശീന്ദ്രനെയും വിമർശിച്ചു
നിലമ്പൂരിൽ നടന്ന വനം വകുപ്പ് പരിപാടിയിൽ പിവി അൻവർ എംഎൽഎ വനം വകുപ്പിനെയും ഉദ്യോഗസ്ഥരെയും കടുത്ത ഭാഷയിൽ വിമർശിച്ചു. വനം വകുപ്പ് ജീവനക്കാരുടെ തോന്നിയവാസത്തെയും മന്ത്രി എകെ ശശീന്ദ്രന്റെ പ്രവർത്തനങ്ങളെയും അദ്ദേഹം വിമർശന വിധേയമാക്കി. പരിപാടിക്ക് ശേഷം വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി തർക്കത്തിലേർപ്പെട്ടു.

എൻസിപി മന്ത്രി മാറ്റം: അന്തിമ തീരുമാനം പ്രസിഡന്റ് എടുക്കുമെന്ന് എ കെ ശശീന്ദ്രൻ
എൻസിപി മന്ത്രി മാറ്റത്തിൽ നിലപാട് കടുപ്പിച്ച് എ കെ ശശീന്ദ്രൻ. മുംബൈയിലെ കൂടിക്കാഴ്ചയിൽ മന്ത്രിമാറ്റം ചർച്ചയായിലെന്ന് അദ്ദേഹം നിഷേധിച്ചു. അന്തിമ തീരുമാനം പ്രസിഡൻ്റ് എടുക്കുമെന്നും തീരുമാനം വരും വരെ ആരും മാറുന്നില്ലെന്നും ശശീന്ദ്രൻ വ്യക്തമാക്കി.

എൻസിപി മന്ത്രിസ്ഥാനം: തോമസ് കെ തോമസ് ഉറപ്പിച്ചു; നിർണായക തീരുമാനം പ്രതീക്ഷിക്കുന്നു
എൻസിപിയിൽ മന്ത്രിസ്ഥാനം സംബന്ധിച്ച് പുതിയ വഴിത്തിരിവുകൾ. തോമസ് കെ തോമസ് മന്ത്രിസ്ഥാനം ഉറപ്പിച്ചതായി റിപ്പോർട്ടുകൾ. എ.കെ. ശശീന്ദ്രൻ ഒഴിയണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. അന്തിമ തീരുമാനം വരും ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നു.