Ajit Doval

വാങ് യി ഇന്ത്യയിൽ; അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തും
ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഇന്ത്യ സന്ദർശിക്കുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. 24-മത് ഇന്തോ-ചൈന പ്രത്യേക പ്രതിനിധി യോഗത്തിലും വാങ് യി പങ്കെടുക്കും.

അജിത് ഡോവൽ ഇറാൻ സുരക്ഷാ കൗൺസിൽ സെക്രട്ടറിയുമായി ചർച്ച നടത്തി; ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നു
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇറാനിലെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയുമായി ടെലഫോണിൽ ചർച്ച നടത്തി.ഇറാനുമായി ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനുള്ള താൽപര്യം ഇന്ത്യ അറിയിച്ചു. ചബഹാർ തുറമുഖത്തിന്റെയും ഇൻ്റർനാഷണൽ നോർത്ത് സൗത്ത് ട്രാൻസ്പോർട്ട് കോറിഡോറിൻ്റെയും വികസനം ചർച്ച ചെയ്തു.

ഇന്ത്യയും പാകിസ്താനും സുരക്ഷാ ഉപദേഷ്ടാക്കൾ ചർച്ച നടത്തിയെന്ന് പാക് വാദം; സ്ഥിരീകരിക്കാതെ ഇന്ത്യ
ഇന്ത്യയുടെയും പാകിസ്താന്റെയും സുരക്ഷാ ഉപദേഷ്ടാക്കൾ തമ്മിൽ കൂടിക്കാഴ്ച നടത്തിയെന്ന് പാകിസ്താന്റെ അവകാശവാദം. പാക് സുരക്ഷാ ഉപദേഷ്ടാവ് അസിം മാലിക്, അജിത് ഡോവലുമായി സംസാരിച്ചെന്നാണ് പാകിസ്താന്റെ വാദം. എന്നാൽ, ഇക്കാര്യത്തിൽ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

റഷ്യ-യുക്രൈൻ സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകാൻ ഇന്ത്യ; അജിത് ഡോവൽ മോസ്കോയിലേക്ക്
റഷ്യ-യുക്രൈൻ സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകാൻ ഇന്ത്യ ഒരുങ്ങുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മോസ്കോ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള ചർച്ചകളുടെ തുടർച്ചയായാണ് ഈ നീക്കം.