AISF Complaint

Pada Pooja controversy

വിദ്യാർത്ഥികളെ കൊണ്ട് പാദപൂജ: ബാലാവകാശ കമ്മീഷന് പരാതി നൽകി എഐഎസ്എഫ്

നിവ ലേഖകൻ

മാവേലിക്കരയിലെ വിദ്യാധിരാജ സെൻട്രൽ സ്കൂളിലും ഇടപ്പോളിലെ ആറ്റുവ വിവേകാനന്ദ വിദ്യാപീഠം സ്കൂളിലും നടന്ന പാദപൂജയുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷന് പരാതി നൽകി എഐഎസ്എഫ്. സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് പാദപൂജ ചെയ്യുവാൻ അധ്യാപകരും മാനേജ്മെന്റും വിദ്യാർത്ഥികളെ നിർബന്ധിക്കുകയായിരുന്നു. സംഭവത്തിൽ പങ്കാളികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എഐഎസ്എഫ് ആവശ്യപ്പെട്ടു.