AISF

സംസ്ഥാന കായിക മേളയിൽ സ്കൂളുകൾക്ക് വിലക്ക്: എഐഎസ്എഫ് രൂക്ഷ വിമർശനവുമായി
സംസ്ഥാന സ്കൂൾ കായിക മേളയിൽ സ്കൂളുകളെ വിലക്കിയതിനെതിരെ എഐഎസ്എഫ് രൂക്ഷ വിമർശനം ഉന്നയിച്ചു. മലപ്പുറം തിരുനാവായ നാവാമുകുന്ദ, എറണാകുളം കോതമംഗലം മാർ ബേസിൽ എന്നീ സ്കൂളുകൾക്കെതിരെയുള്ള നടപടി നീതീകരിക്കാനാവില്ലെന്ന് എഐഎസ്എഫ് വ്യക്തമാക്കി. ദേശീയ സ്കൂൾ കായിക മേളയിൽ കേരളത്തിന്റെ സാധ്യതകൾക്ക് ഈ തീരുമാനം മങ്ങലേൽപ്പിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി.

എസ്എഫ്ഐയ്ക്കെതിരെ രൂക്ഷ വിമര്ശനവുമായി എഐഎസ്എഫ്; ബിനോയ് വിശ്വത്തിനെതിരായ പരാമര്ശങ്ങള്ക്ക് മറുപടി
എസ്എഫ്ഐയ്ക്കെതിരായ വിമര്ശനം ആവര്ത്തിച്ച് എഐഎസ്എഫ് രംഗത്തെത്തി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പരാമര്ശങ്ങള്ക്കെതിരെ എസ്എഫ്ഐ നടത്തിയ പ്രതികരണത്തെ രൂക്ഷമായി വിമര്ശിച്ചാണ് എഐഎസ്എഫ് രംഗത്തെത്തിയത്. ബിനോയ് വിശ്വത്തെ ...

ക്യാംപസ് സംഘർഷങ്ങൾ: മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരെ എഐഎസ്എഫ്
ക്യാംപസ് സംഘർഷങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രതികരണം പ്രതിഷേധാർഹമാണെന്ന് എഐഎസ്എഫ് അഭിപ്രായപ്പെട്ടു. തിരുത്തേണ്ട കാര്യങ്ങൾ തിരുത്തി തന്നെ പോകണമെന്നും മുഖ്യമന്ത്രി ഇരയ്ക്കൊപ്പമോ വേട്ടക്കാരനൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്നും ...