Air India

അഹമ്മദാബാദ് വിമാന ദുരന്തം; യാത്ര ഒഴിവായതിലൂടെ രക്ഷപെട്ട് യുവതി
അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുണ്ടായ അപകടത്തിൽ യാത്ര ചെയ്യാൻ കഴിയാതെ രക്ഷപ്പെട്ട യുവതി ദുരന്തത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ടതിന്റെ ആശ്വാസത്തിൽ. ഗതാഗതക്കുരുക്കിൽപ്പെട്ടതിനെ തുടർന്ന് ഫ്ലൈറ്റ് നഷ്ടമായതാണ് യുവതിക്ക് രക്ഷയായത്. ഇരുന്നൂറിലധികം ആളുകളുടെ ജീവൻ അപഹരിച്ച വിമാന ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്കാണ് യുവതി രക്ഷപ്പെട്ടത്.

അഹമ്മദാബാദ് വിമാനാപകടം: ഡിജിറ്റൽ വീഡിയോ റെക്കോർഡർ കണ്ടെടുത്തു
അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ ഡിജിറ്റൽ വീഡിയോ റെക്കോർഡർ കണ്ടെടുത്തു. ഗുജറാത്ത് എടിഎസ് ആണ് ഇത് കണ്ടെത്തിയത്. ബ്ലാക്ക് ബോക്സ് നേരത്തെ കണ്ടെടുത്തിരുന്നു.

അഹമ്മദാബാദ് വിമാന ദുരന്തം: എയർ ഇന്ത്യക്കെതിരെ മുൻ സിവിൽ ഏവിയേഷൻ ജോയിന്റ് സെക്രട്ടറി
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ 241 യാത്രക്കാരടക്കം 290 പേർ മരിച്ച സംഭവത്തിൽ എയർ ഇന്ത്യക്കെതിരെ മുൻ സിവിൽ ഏവിയേഷൻ ജോയിന്റ് സെക്രട്ടറി സനത് കൗൾ രംഗത്ത്. എയർ ഇന്ത്യയുടെ സുരക്ഷാ പരിശോധനയിലും അറ്റകുറ്റപ്പണിയിലുമുള്ള നടപടിക്രമങ്ങൾ സൂക്ഷ്മമായി പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അപകടത്തിൽ പരിക്കുകളോടെ രക്ഷപ്പെട്ട 40 വയസ്സുകാരനായ വിശ്വാസ് കുമാർ രമേശ് സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യ വിമാനം തായ്ലൻഡിൽ അടിയന്തര ലാൻഡിംഗ് നടത്തി
ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി. വിമാനം തായ്ലൻഡിൽ അടിയന്തര ലാൻഡിംഗ് നടത്തി. ഭീഷണി സന്ദേശം വിമാനത്തിലെ ശുചിമുറിയിൽ നിന്നാണ് കണ്ടെത്തിയത്.

എയർ ഇന്ത്യ വിമാനം ലണ്ടനിലേക്ക് പോകും വഴി മടങ്ങിയെത്തി; അഹമ്മദാബാദ് വിമാന ദുരന്തത്തിൽ 290 മരണം
മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ AIC 129 വിമാനം തിരിച്ചെത്തുന്നു. കാരണം വ്യക്തമല്ല. അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 290 ആയി ഉയർന്നു. എയർ ഇന്ത്യയുടെ AI 171 വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ മേഘാനി നഗറിലെ ജനവാസ മേഖലയിൽ തകർന്നു വീണതിനെ തുടർന്നാണ് അപകടമുണ്ടായത്.

അഹമ്മദാബാദ് വിമാന ദുരന്തം: മരണസംഖ്യ 290 ആയി; പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കും
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ 290 പേർ മരിച്ചു. എയർ ഇന്ത്യയുടെ AI 171 വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ തകർന്നുണ്ടായ അപകടത്തിലാണ് ഇത്രയധികം ആളുകൾ മരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഹമ്മദാബാദ് സന്ദർശിക്കും.

അഹമ്മദാബാദ് വിമാന ദുരന്തം: 265 മരണം, ഒരാൾ രക്ഷപ്പെട്ടു
അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന് 265 പേർ മരിച്ചു. അപകടത്തിൽപ്പെട്ടവരിൽ 241 യാത്രക്കാരും 24 ജീവനക്കാരുമാണ് മരിച്ചത്. വിമാനത്തിലുണ്ടായിരുന്ന ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു.

എയർ ഇന്ത്യ വിമാനം തകർന്നുവീണപ്പോൾ പൈലറ്റ് വിളിച്ച ‘മെയ്ഡേ’ കോൾ; എന്താണ് ഇതിനർത്ഥം?
എയർ ഇന്ത്യ വിമാനം തകർന്നുവീണതിന് തൊട്ടുമുന്പ് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിലേക്ക് മെയ്ഡേ കോൾ നൽകി. ജീവൻ അപകടത്തിലാകുന്ന സാഹചര്യങ്ങളിൽ പൈലറ്റുമാർ നൽകുന്ന അപകട സൂചനയാണ് ഈ വാക്ക്. "രക്ഷിക്കൂ" എന്ന് അർത്ഥം വരുന്ന ഫ്രഞ്ച് പദമായ "മെയ്ഡർ" എന്നതിൽ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം.

അഹമ്മദാബാദ് വിമാന ദുരന്തം: 241 മരണം, ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു
അഹമ്മദാബാദിൽ 241 പേരുടെ മരണത്തിനിടയാക്കിയ വിമാന അപകടത്തിൽ 40 വയസ്സുകാരനായ വിശ്വാസ് കുമാർ രമേശ് അത്ഭുതകരമായി രക്ഷപ്പെട്ടു. എമർജൻസി എക്സിറ്റ് വഴിയാണ് ഇദ്ദേഹം രക്ഷപ്പെട്ടത്. ലണ്ടനിൽ സ്ഥിരതാമസക്കാരനായ ഇദ്ദേഹത്തിന് ബ്രിട്ടീഷ് പൗരത്വമുണ്ട്.

അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന് 242 പേർ മരിച്ചു; ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും, മലയാളി നഴ്സും കൊല്ലപ്പെട്ടവരിൽ.
അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന് 230 യാത്രക്കാരും 12 ജീവനക്കാരും മരിച്ചു. ലണ്ടനിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യയുടെ AI 171 വിമാനമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും, മലയാളി നഴ്സായ രഞ്ജിതയും ഉൾപ്പെടുന്നു.

അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ഇടിച്ചു കയറി; 5 മരണം
അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ഇടിച്ചു കയറി 5 വിദ്യാർത്ഥികൾ മരിച്ചു. 242 യാത്രക്കാരുമായി ലണ്ടനിലേക്ക് പോവുകയായിരുന്ന AI 171 വിമാനമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഒരു മലയാളി പത്തനംതിട്ട സ്വദേശി രഞ്ജിതയും ഉൾപ്പെടുന്നു.

അഹമ്മദാബാദ് വിമാനാപകടം: 133 മരണം; എയർ ഇന്ത്യ കവർ ചിത്രം കറുപ്പാക്കി
അഹമ്മദാബാദിൽ 133 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു ദുഃഖം രേഖപ്പെടുത്തി. ലണ്ടനിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യയുടെ വിമാനമാണ് തകർന്നുവീണത്. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ സഹായിക്കുമെന്ന് ടാറ്റാ ചെയർമാൻ അറിയിച്ചു.