Air India

അഹമ്മദാബാദ് വിമാന ദുരന്തം: ഇരകളുടെ കുടുംബങ്ങൾക്ക് എയർ ഇന്ത്യയുടെ ധനസഹായം
അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച 229 പേരിൽ 147 പേരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം എയർ ഇന്ത്യ ധനസഹായം നൽകി. ബാക്കിയുള്ളവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം വിതരണം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അപകടത്തിൽ തകർന്ന ബി ജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിന്റെ പുനർനിർമ്മാണത്തിനും ടാറ്റ ഗ്രൂപ്പ് സഹായം നൽകും.

ആകാശത്ത് ഒരു കുഞ്ഞതിഥി: മസ്കറ്റ്-മുംബൈ എയർ ഇന്ത്യ വിമാനത്തിൽ സുഖപ്രസവം
മസ്കറ്റിൽ നിന്ന് മുംബൈയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്രക്കാരിക്ക് സുഖപ്രസവം. 35000 അടി ഉയരത്തിൽ വെച്ചാണ് തായ്ലൻഡ് സ്വദേശിനിയായ യുവതി കുഞ്ഞിന് ജന്മം നൽകിയത്. വിമാന ജീവനക്കാരും യാത്രക്കാരിൽ ഒരാളായ നഴ്സും ചേർന്നാണ് യുവതിയെ സഹായിച്ചത്.

ഡൽഹിയിൽ എയർ ഇന്ത്യ വിമാനത്തിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ
ഡൽഹിയിൽ ലാൻഡിംഗിന് പിന്നാലെ എയർ ഇന്ത്യ വിമാനത്തിൽ തീപിടുത്തമുണ്ടായി. ഹോങ്കോങിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനത്തിലാണ് തീപിടുത്തമുണ്ടായത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

എയർ ഇന്ത്യയുടെ ബോയിംഗ് വിമാനങ്ങളുടെ ഫ്യൂവൽ സ്വിച്ച് പരിശോധന പൂർത്തിയായി
എയർ ഇന്ത്യയുടെ എല്ലാ ബോയിംഗ് വിമാനങ്ങളുടെയും ഫ്യൂവൽ കൺട്രോൾ സ്വിച്ച് പരിശോധനകൾ പൂർത്തിയായി. പരിശോധനയിൽ ലോക്കിംഗ് സംവിധാനത്തിൽ പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല. ഡിജിസിഎ നിർദ്ദേശത്തിന് മുന്നോടിയായി ജൂലൈ 12 ന് എയർ ഇന്ത്യ സ്വമേധയാ പരിശോധനകൾ ആരംഭിച്ചിരുന്നു.

അഹമ്മദാബാദ് വിമാനദുരന്തം: സീനിയർ പൈലറ്റ് സംശയനിഴലിലെന്ന് റിപ്പോർട്ട്
അഹമ്മദാബാദ് വിമാനദുരന്തത്തിൽ സീനിയർ പൈലറ്റ് സംശയനിഴലിലാണെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ഫ്യുവൽ സ്വിച്ച് കട്ട് ചെയ്തത് സീനിയർ പൈലറ്റ് സുമീത് സബർവാൾ ആണെന്നും റിപ്പോർട്ടിൽ പറയുന്നു. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ റിപ്പോർട്ട് വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്.

വിമാന അപകടം; അന്വേഷണ സംഘത്തിൽ പൈലറ്റുമാരെയും ഉൾപ്പെടുത്തണമെന്ന് അസോസിയേഷൻ
എയർ ഇന്ത്യ വിമാന അപകടത്തിൽ വിദഗ്ധരായ പൈലറ്റുമാരെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് പൈലറ്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പൈലറ്റുമാരുടെ ഭാഗത്തുനിന്നുള്ള വാദങ്ങളും, വ്യോമയാന വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും കണക്കിലെടുത്ത് ഒരു ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. കൂടാതെ കോക്ക്പിറ്റ് വോയിസ് റെക്കോർഡറിൻ്റെ പൂർണ്ണമായ വിവരങ്ങൾ പുറത്തുവിടണമെന്നും പൈലറ്റുമാർ ആവശ്യപ്പെട്ടു.

അഹമ്മദാബാദ് വിമാന ദുരന്തം: വിമാനം പറന്നത് 32 സെക്കന്റ് മാത്രം; റിപ്പോർട്ടുകൾ പുറത്ത്
അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോയുടെ റിപ്പോർട്ട് പുറത്ത്. വിമാനം പറന്നുയർന്ന് 32 സെക്കൻഡിനുള്ളിൽ അപകടത്തിൽ പെട്ടു. 275 പേർ മരിച്ച അപകടത്തിൽ രണ്ട് എഞ്ചിനുകളും പ്രവർത്തനരഹിതമായിരുന്നു.

അഹമ്മദാബാദ് വിമാനപകടം: അന്വേഷണ റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിച്ചു
അഹമ്മദാബാദ് വിമാനപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണ് രണ്ട് പേജുള്ള പ്രാഥമികാന്വേഷണ റിപ്പോർട്ട് വ്യോമയാന മന്ത്രാലയത്തിന് കൈമാറിയത്. വ്യോമയാന മേഖലയിലെ സുരക്ഷാ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി പാർലമെൻറ് ഗതാഗത സമിതി നാളെ യോഗം ചേരും.

എയർ ഇന്ത്യ വിമാനാപകടം; ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് ആശ്വാസമായി ഡോ. ഷംഷീർ വയലിന്റെ സഹായം
അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ച ബി.ജെ. മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുടെ കുടുംബത്തിന് ഡോ. ഷംഷീർ വയലിൽ ആറ് കോടി രൂപയുടെ സഹായം നൽകി. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട നാല് യുവ മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. കൂടാതെ, അപകടത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ഡോക്ടർമാർക്കും, ഗുരുതരമായി പൊള്ളലേറ്റവർക്കും ധനസഹായം നൽകി.

ലണ്ടൻ-മുംബൈ എയർ ഇന്ത്യ വിമാനത്തിൽ ഭക്ഷ്യവിഷബാധ
ലണ്ടനിൽ നിന്ന് മുംബൈയിലേക്ക് പോയ എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. അഞ്ച് യാത്രക്കാർക്കും രണ്ട് ക്രൂ അംഗങ്ങൾക്കുമാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. വിമാനത്താവളത്തിൽ വൈദ്യസഹായം നൽകിയ ശേഷം ഇവരെ ഡിസ്ചാർജ് ചെയ്തു.

അഹമ്മദാബാദ് വിമാന ദുരന്തം: 247 പേരെ തിരിച്ചറിഞ്ഞു; എയർ ഇന്ത്യക്ക് വീഴ്ച പറ്റിയെന്ന് ഡിജിസിഎ
അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധന തുടരുന്നു. ഇതുവരെ 247 പേരെ തിരിച്ചറിഞ്ഞു, 232 പേരുടെ മൃതദേഹങ്ങൾ വിട്ടുനൽകി. എയർ ഇന്ത്യക്കെതിരെ ഡിജിസിഎ നടത്തിയ സുരക്ഷാ പരിശോധനയിൽ വീഴ്ചകൾ കണ്ടെത്തി.

എയർ ഇന്ത്യയിൽ സുരക്ഷാ വീഴ്ച; മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ
എയർ ഇന്ത്യ വിമാനങ്ങളിലെ സുരക്ഷാ വീഴ്ചയിൽ ഡിജിസിഎയുടെ കണ്ടെത്തൽ. ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരണത്തിൽ ഗുരുതരമായ ലംഘനങ്ങൾ കണ്ടെത്തി. എയർ ഇന്ത്യയിലെ മൂന്ന് ഉദ്യോഗസ്ഥരെ പുറത്താക്കാൻ ഡിജിസിഎ നിർദ്ദേശം നൽകി.