Air Horns

എയർ ഹോൺ തകർത്ത റോഡ് റോളറിന് നോട്ടീസ്; പരിഹാസത്തിന് പിന്നാലെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
കൊച്ചിയിൽ പിടിച്ചെടുത്ത എയർ ഹോണുകൾ തകർത്ത റോഡ് റോളറിന് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് അയച്ചു. പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഏഴു ദിവസത്തിനകം രേഖകൾ ഹാജരാക്കാനും അധികൃതർ അറിയിച്ചു.

കൊച്ചിയിൽ എയർ ഹോണുകൾ റോഡ് റോളർ ഉപയോഗിച്ച് തകർത്ത് എംവിഡി
കൊച്ചിയിൽ ഗതാഗത നിയമം ലംഘിച്ച് എയർ ഹോണുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി ശക്തമാക്കി. എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടിച്ചെടുത്ത 500-ഓളം എയർഹോണുകളാണ് കടവന്ത്രയിലെ കമ്മട്ടിപ്പാടത്ത് എത്തിച്ച് നശിപ്പിച്ചത്. ഗതാഗതമന്ത്രിക്ക് പൊതുനിരത്തിൽ ഉണ്ടായ ഒരനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് എംവിഡി അതിവേഗ നടപടികളിലേക്ക് നീങ്ങിയത്.

സ്വകാര്യ ബസ്സുകളിലെ എയർ ഹോണുകൾ പിടിച്ചെടുക്കുന്നു; രണ്ട് ദിവസത്തിനുള്ളിൽ പിഴയിട്ടത് 5 ലക്ഷം രൂപ!
സ്വകാര്യ ബസ്സുകളിലെ നിയമവിരുദ്ധ എയർ ഹോണുകൾക്കെതിരെ നടപടി ശക്തമാക്കി. രണ്ട് ദിവസത്തെ പരിശോധനയിൽ 390 ബസ്സുകളിൽ നിന്ന് എയർ ഹോണുകൾ പിടിച്ചെടുത്തു. പിഴയായി 5 ലക്ഷത്തിലധികം രൂപ ഈടാക്കി.

എയർ ഹോണുകൾ പിടിച്ചെടുത്ത് റോഡ് റോളർ കയറ്റി തകർക്കും; മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന
വാഹനങ്ങളിൽ നിയമവിരുദ്ധമായി ഘടിപ്പിച്ച എയർഹോണുകൾ പിടിച്ചെടുത്ത് പരസ്യമായി നശിപ്പിക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. ഗതാഗത മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് ഈ മാസം 19 വരെ സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധന നടത്തും. പിടിച്ചെടുക്കുന്ന എയർ ഹോണുകൾ റോഡ് റോളർ ഉപയോഗിച്ച് തകർത്ത് ജില്ലാതല കണക്കുകൾ മാധ്യമങ്ങൾക്ക് കൈമാറാനും നിർദ്ദേശമുണ്ട്.