Air Force

വ്യോമസേനാ ശേഷിയിൽ ഇന്ത്യ ചൈനയെ മറികടന്നു; ലോക റാങ്കിംഗിൽ മൂന്നാം സ്ഥാനം
വേൾഡ് ഡയറക്ടറി ഓഫ് മോഡേൺ മിലിട്ടറി എയർക്രാഫ്റ്റ് പുറത്തിറക്കിയ പുതിയ റാങ്കിംഗിൽ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. ഇതോടെ ചൈന നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അമേരിക്കയും റഷ്യയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. ആധുനികവൽക്കരണം, ലോജിസ്റ്റിക്കൽ പിന്തുണ, ആക്രമണശേഷി, പ്രതിരോധം എന്നിവ അടിസ്ഥാനമാക്കിയാണ് ട്രൂവാൽ റേറ്റിംഗ് ഫോർമുല ഉപയോഗിച്ച് വ്യോമശേഷി നിർണയിക്കുന്നത്.

രാജസ്ഥാനിൽ വ്യോമസേനയുടെ യുദ്ധവിമാനം തകർന്ന് പൈലറ്റ് മരിച്ചു
രാജസ്ഥാനിൽ വ്യോമസേനയുടെ യുദ്ധവിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ പൈലറ്റ് മരിച്ചു. സൂറത്ത്ഗഢ് വ്യോമതാവളത്തിൽ നിന്ന് പറന്നുയർന്ന ജാഗ്വാർ യുദ്ധവിമാനമാണ് തകർന്നത്. സംഭവത്തിൽ വ്യോമസേന അന്വേഷണം ആരംഭിച്ചു.

മധ്യപ്രദേശിൽ മിറാഷ് 2000 വിമാനം തകർന്നു; പൈലറ്റുമാർ രക്ഷപ്പെട്ടു
മധ്യപ്രദേശിലെ ശിവപുരിക്ക് സമീപം ഇന്ത്യൻ വ്യോമസേനയുടെ മിറാഷ് 2000 യുദ്ധവിമാനം തകർന്നുവീണു. പതിവ് പരിശീലനത്തിനിടെയായിരുന്നു അപകടം. രണ്ട് പൈലറ്റുമാരും സുരക്ഷിതരാണ്.

വ്യോമസേനയുടെ സഹായത്തിന് ബിൽ നൽകുന്നത് സാധാരണ നടപടി: വി. മുരളീധരൻ
വ്യോമസേനയുടെ സഹായങ്ങൾക്ക് ബിൽ നൽകുന്നത് സാധാരണ നടപടിക്രമമാണെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ വ്യക്തമാക്കി. സംസ്ഥാനം യഥാർത്ഥത്തിൽ പണം അടയ്ക്കേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയം ചർച്ചയാക്കുന്നത് സർക്കാരിന്റെ വീഴ്ചകൾ മറച്ചുവെക്കാനുള്ള സിപിഐഎമ്മിന്റെ ശ്രമമാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.