AIFF

ഐഎസ്എൽ അനിശ്ചിതമായി നീണ്ടതോടെ ഒഡീഷ എഫ്സി താരങ്ങളുടെ കരാർ സസ്പെൻഡ് ചെയ്തു
അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡും തമ്മിലുള്ള തർക്കത്തെ തുടർന്ന് ഇന്ത്യൻ സൂപ്പർ ലീഗ് അനിശ്ചിതമായി നീട്ടിവെച്ചതാണ് ഒഡീഷ എഫ്സി താരങ്ങളുടെ കരാർ സസ്പെൻഡ് ചെയ്യാൻ കാരണം. താരങ്ങളുടെയും ജീവനക്കാരുടെയും കരാറുകൾ താൽക്കാലികമായി റദ്ദാക്കിയതായി ക്ലബ് അറിയിച്ചു. 2025-26 സീസണിലെ വാർഷിക കലണ്ടറിൽ നിന്ന് ഐഎസ്എല്ലിനെ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഒഴിവാക്കിയിരുന്നു.

സാവിക്ക് കാശില്ലെന്ന് എഐഎഫ്എഫ്; ഇന്ത്യൻ ഫുട്ബോൾ ടീം കോച്ച് സ്ഥാനത്തേക്ക് അപേക്ഷ തള്ളി
ഇന്ത്യൻ ഫുട്ബോൾ ടീം കോച്ച് സ്ഥാനത്തേക്ക് സാവി ഹെർണാണ്ടസ് നൽകിയ അപേക്ഷ സാമ്പത്തികശേഷിയില്ലാത്തതിനാൽ എ ഐ എഫ് എഫ് തള്ളി. 170 അപേക്ഷകളിൽ നിന്നും മൂന്നുപേരടങ്ങുന്ന ചുരുക്കപ്പട്ടികയാണ് എ ഐ എഫ് എഫ് തയ്യാറാക്കിയിരിക്കുന്നത്. ജാംഷഡ്പൂർ എഫ് സി കോച്ച് ഖാലിദ് ജമീൽ, മുൻ ഇന്ത്യൻ കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ, മുൻ സ്ലൊവാക്യൻ പരിശീലകൻ സ്റ്റെഫാൻ ടർക്കോവിച് എന്നിവരാണ് ചുരുക്കപ്പട്ടികയിലുള്ളത്.

ഐ-ലീഗ് കിരീടം ഇന്റർ കാശിക്ക്; എ ഐ എഫ് എഫ് അപ്പീൽ തള്ളി സി എ എസ്
ഐ-ലീഗ് കിരീടം ഇന്റർ കാശിക്ക് ലഭിച്ചു. ചർച്ചിൽ ബ്രദേഴ്സ് ഓഫ് ഗോവയ്ക്ക് കിരീടം നൽകാനുള്ള എ ഐ എഫ് എഫ് അപ്പീൽ കമ്മിറ്റിയുടെ തീരുമാനം സി എ എസ് തള്ളിയതിനെ തുടർന്നാണ് ഇത്. യോഗ്യതയില്ലാത്ത കളിക്കാരനെ ഇറക്കിയെന്ന തർക്കത്തെ തുടർന്നാണ് ഇന്റർ കാശിക്ക് കിരീടം നഷ്ടപ്പെട്ടത്.

ഐഎസ്എൽ കലണ്ടറിൽ ഇല്ലാത്തത് ആശങ്കയുണർത്തുന്നു; ഫുട്ബോൾ ആരാധകർ നിരാശയിൽ
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ 2025-26 വർഷത്തെ മത്സര കലണ്ടർ പുറത്തിറങ്ങിയപ്പോൾ ഐഎസ്എൽ മത്സരങ്ങളെക്കുറിച്ച് പരാമർശമില്ല. മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റിൽ വ്യക്തത വരുന്നത് വരെ അടുത്ത സീസൺ ആരംഭിക്കില്ലെന്ന് ലീഗ് അധികൃതർ അറിയിച്ചു. റിലയൻസും സ്റ്റാറും ചേർന്ന് തുടങ്ങിയ എഫ്.എസ്.ഡി.എൽ ആണ് ഐഎസ്എൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.