AI Robotics

Kerala school syllabus

എ.ഐയും റോബോട്ടിക്സും: വിദ്യാർത്ഥികളിൽ താൽപ്പര്യമുണർത്തി പുതിയ സിലബസ്

നിവ ലേഖകൻ

സംസ്ഥാന സർക്കാർ സ്കൂളുകളിൽ എ.ഐ.യും റോബോട്ടിക്സും സിലബസിൽ ഉൾപ്പെടുത്തിയതോടെ വിദ്യാർത്ഥികളിൽ ഗവേഷണപരമായ താൽപ്പര്യങ്ങൾ വർധിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കൈറ്റ് കൊല്ലത്ത് സംഘടിപ്പിച്ച എന്റെ കേരളം പ്രദർശനമേളയിൽ എ.ഐ. ഫെയ്സ് സെൻസിംഗ് ഗെയിമുകളും റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ചുള്ള വിവിധതരം കളികളും ഒരുക്കിയിരുന്നു. രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഇത് കാണാനും പഠിക്കാനും അവസരം ലഭിച്ചു.