AI Future

Artificial Intelligence future

പ്ലംബിംഗ് ജോലി എഐ ചെയ്യില്ല; നിർമ്മിത ബുദ്ധിയെക്കുറിച്ച് ജെഫ്രി ഹിന്റൺ

നിവ ലേഖകൻ

നിർമ്മിത ബുദ്ധിയുടെ വളർച്ച അതിവേഗമാണെന്നും അടുത്ത 20 വർഷത്തിനുള്ളിൽ മനുഷ്യനെക്കാൾ ബുദ്ധിയുള്ള എ ഐ സങ്കേതങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ജെഫ്രി ഹിന്റൺ പറയുന്നു. എല്ലാ ജോലികളും എ ഐക്ക് ചെയ്യാൻ കഴിയില്ലെന്നും പ്ലംബിംഗ് പോലുള്ള നൈപുണ്യം ആവശ്യമുള്ള ജോലികൾ എളുപ്പത്തിൽ ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ദി ഡയറി ഓഫ് എ സിഇഒ' എന്ന പോഡ്കാസ്റ്റിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.