Ahmedabad accident

അഹമ്മദാബാദ് വിമാനാപകടം: ബോയിംഗ് 787 സർവീസുകൾ നിർത്തിവയ്ക്കില്ലെന്ന് അമേരിക്ക
അഹമ്മദാബാദ് വിമാനാപകടത്തിൽ ബോയിംഗ് 787 വിമാനങ്ങളുടെ സർവീസുകൾ നിർത്തിവയ്ക്കില്ലെന്ന് അമേരിക്ക അറിയിച്ചു. ദൃശ്യങ്ങൾ മാത്രം കണ്ടു അപകടത്തിൽ യഥാർത്ഥ കാരണം കണ്ടെത്താൻ സാധിക്കില്ലെന്നും അവർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി അന്വേഷണത്തിനായി അമേരിക്കൻ സംഘം ഇന്ത്യയിലേക്ക് തിരിച്ചു.

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ടാറ്റ ഗ്രൂപ്പ് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തിൽ പരുക്കേറ്റവരുടെ ചികിത്സാ ചിലവുകൾ കമ്പനി ഏറ്റെടുക്കും. ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിലുണ്ടായ നാശനഷ്ടങ്ങളും ടാറ്റ ഗ്രൂപ്പ് പരിഹരിക്കും.

അഹമ്മദാബാദ് വിമാന ദുരന്തം: പുല്ലാട് സ്വദേശി രഞ്ജിതയുടെ സ്വപ്നം ബാക്കിയായി
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത മരിച്ചു. ചിങ്ങമാസത്തിൽ പുതിയ വീട്ടിൽ താമസമാക്കാനിരിക്കെയാണ് ദുരന്തം. യുകെയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു രഞ്ജിത.

അഹമ്മദാബാദ് വിമാന ദുരന്തം: പത്തനംതിട്ട സ്വദേശി രഞ്ജിത മരിച്ചു
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മലയാളി നഴ്സ് മരിച്ചു. പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയാണ് മരിച്ചത്. ലണ്ടനിലേക്ക് മടങ്ങും വഴി ആയിരുന്നു അപകടം.