Ahmedabad

അദാനി യൂണിവേഴ്സിറ്റിയിൽ ബിരുദദാന ചടങ്ങ്; 87 വിദ്യാർത്ഥികൾക്ക് ബിരുദം നൽകി
അദാനി യൂണിവേഴ്സിറ്റിയിൽ രണ്ടാമത് ബിരുദദാന ചടങ്ങ് നടന്നു. അഹമ്മദാബാദിലെ അദാനി യൂണിവേഴ്സിറ്റി കാമ്പസിൽ നടന്ന ചടങ്ങിൽ 87 വിദ്യാർഥികൾക്ക് ബിരുദം നൽകി. ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്റിൽ എംബിഎ ബിരുദം നേടിയ 79 വിദ്യാർഥികളും കൺസ്ട്രക്ഷൻ എഞ്ചിനീയറിങ് ആൻഡ് മാനേജ്മെന്റിൽ ബിരുദം നേടിയ എട്ട് വിദ്യാർഥികളും ഇതിൽ ഉൾപ്പെടുന്നു.

അദാനി അഹമ്മദാബാദ് ഓപ്പൺ മാരാത്തൺ ഗംഭീരമായി; പങ്കെടുത്തത് 24,000-ൽ അധികം പേർ
അഹമ്മദാബാദിൽ നടന്ന ഒൻപതാമത് അദാനി ഓപ്പൺ മാരാത്തൺ 24,000-ൽ അധികം താരങ്ങളുടെ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി. നഗരത്തിലെ നദീതീരത്ത് നാല് റേസ് വിഭാഗങ്ങളിലായി മത്സരം നടന്നു. ഫുൾ മാരത്തൺ, ഹാഫ് മാരത്തൺ, 10 കിലോമീറ്റർ വിഭാഗങ്ങളിലായി 40 ലക്ഷത്തിലധികം രൂപയുടെ സമ്മാനങ്ങൾ നൽകി.

അഹമ്മദാബാദ് വിമാന അപകടം: പൈലറ്റുമാരെ കുറ്റപ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതി
അഹമ്മദാബാദ് വിമാന അപകടത്തിൽ പൈലറ്റുമാരെ കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക റിപ്പോർട്ടിൽ പൈലറ്റുമാരെ കുറ്റപ്പെടുത്തുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. കേസിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച കോടതി, ഈ മാസം 10-ന് കേസ് വീണ്ടും പരിഗണിക്കും.

അഹമ്മദാബാദിൽ ക്ഷേത്രത്തിൽ വെള്ളി ആഭരണങ്ങൾ കവർന്ന കേസിൽ പൂജാരി ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ
ഗുജറാത്തിലെ അഹമ്മദാബാദിൽ ക്ഷേത്രത്തിൽ നിന്ന് 1.64 കോടി രൂപയുടെ വെള്ളി ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ ക്ഷേത്ര പൂജാരി ഉൾപ്പെടെ അഞ്ച് പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റു പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബാക്കി നാല് പേരെയും പോലീസ് അറസ്റ്റ് ചെയ്തു.

അഹമ്മദാബാദിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ എട്ടാം ക്ലാസുകാരൻ കുത്തിക്കൊന്നു
ഗുജറാത്തിലെ അഹമ്മദാബാദിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ എട്ടാം ക്ലാസ് വിദ്യാർത്ഥി കുത്തിക്കൊലപ്പെടുത്തി. സ്കൂളിൽ നിന്ന് ഏതാനും വാര അകലെയുള്ള മനിയാഷ സൊസൈറ്റിയുടെ ഗേറ്റിന് സമീപം വെച്ചാണ് സംഭവം നടന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

അഹമ്മദാബാദിൽ എട്ടാം ക്ലാസുകാരൻ പത്താം ക്ലാസ് വിദ്യാർത്ഥിയെ കുത്തിക്കൊന്നു
അഹമ്മദാബാദിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ കുത്തേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. സ്കൂൾ പടിക്കെട്ടിൽ കൈമുട്ട് തട്ടിയതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു, സ്കൂളിൽ പ്രതിഷേധം ശക്തമായി തുടരുന്നു.

അഹമ്മദാബാദ് വിമാന ദുരന്തം: ഇരകളുടെ കുടുംബങ്ങൾക്ക് എയർ ഇന്ത്യയുടെ ധനസഹായം
അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച 229 പേരിൽ 147 പേരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം എയർ ഇന്ത്യ ധനസഹായം നൽകി. ബാക്കിയുള്ളവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം വിതരണം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അപകടത്തിൽ തകർന്ന ബി ജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിന്റെ പുനർനിർമ്മാണത്തിനും ടാറ്റ ഗ്രൂപ്പ് സഹായം നൽകും.

അഹമ്മദാബാദ് വിമാന ദുരന്തം: മൃതദേഹം തിരിച്ചറിയുന്നതിൽ പിഴവെന്ന് പരാതി
അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച ബ്രിട്ടീഷ് പൗരന്റെ മൃതദേഹം മാറി അയച്ചെന്ന് ആരോപണം. ശവസംസ്കാര ചടങ്ങുകൾ ഉപേക്ഷിക്കേണ്ടി വന്നെന്നും കുടുംബം. വിഷയത്തിൽ ഇന്ത്യയിലും ബ്രിട്ടനിലും അന്വേഷണം ആരംഭിച്ചു.

അഹമ്മദാബാദ് വിമാന അപകടം: കാരണം എഞ്ചിൻ തകരാറോയെന്ന് എഎഐബി
അഹമ്മദാബാദ് വിമാന അപകടത്തിന്റെ കാരണം എഞ്ചിൻ കൺട്രോൾ യൂനിറ്റ് തകരാറാണോയെന്ന് എഎഐബി അന്വേഷിക്കുന്നു. ഇതിന്റെ ഭാഗമായി ഇലക്ട്രിക്കൽ, സോഫ്റ്റ്വെയർ തകരാറുകൾ ഉണ്ടോയെന്ന് പ്രധാനമായും പരിശോധിക്കും. അപകടത്തിന് മുൻപ് മൂന്നാഴ്ചയ്ക്കിടെ വിമാനത്തിന് രണ്ട് തകരാറുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

അഹമ്മദാബാദ് വിമാന ദുരന്തം: എഞ്ചിനുകളിലേക്കുള്ള ഇന്ധന സ്വിച്ചുകൾ ഓഫായെന്ന് കണ്ടെത്തൽ
അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോ പുറത്തുവിട്ടു. വിമാനം ടേക്ക് ഓഫ് ചെയ്ത് 32 സെക്കൻഡിനുള്ളിൽ രണ്ട് എഞ്ചിനുകളും പ്രവർത്തനരഹിതമായി. എഞ്ചിനുകളിലേക്കുള്ള ഇന്ധന സ്വിച്ചുകൾ ഓഫായതാണ് അപകടകാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്സ് വിവര പരിശോധന തുടങ്ങി
അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് ബ്ലാക്ക് ബോക്സുകളില് നിന്നുള്ള വിവരങ്ങള് പരിശോധന ആരംഭിച്ചു. എയര്ക്രാഫ്റ്റ് ആക്സിഡന്റ് ഇന്വെസ്റ്റിഗേഷന് ബ്യൂറോയും നാഷണല് ട്രാന്സ്പോര്ട്ട് സേഫ്റ്റി ബോര്ഡും ചേര്ന്നാണ് വിവരങ്ങള് ശേഖരിക്കുന്നത്. ജൂണ് 13നും 16നുമായി രണ്ട് ബ്ലാക്ക് ബോക്സുകള് കണ്ടെടുത്തിരുന്നു.

അഹമ്മദാബാദ് വിമാന ദുരന്തം: 275 മരണം സ്ഥിരീകരിച്ച് ഗുജറാത്ത് സർക്കാർ
അഹമ്മദാബാദ് വിമാന അപകടത്തിൽ 275 പേർ മരിച്ചതായി ഗുജറാത്ത് സർക്കാർ സ്ഥിരീകരിച്ചു. മരിച്ചവരിൽ 241 പേർ വിമാനത്തിലെ യാത്രക്കാരും 34 പേർ നാട്ടുകാരുമാണ്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുന്നു.