പ്രശസ്ത നിയമവിദഗ്ധനും മനുഷ്യാവകാശ പ്രവർത്തകനുമായ എ ജി നൂറാനി (93) മുംബൈയിൽ അന്തരിച്ചു. സുപ്രീം കോടതിയിലും ബോംബെ ഹൈക്കോടതിയിലും അഭിഭാഷകനായിരുന്ന അദ്ദേഹം, നീതിയോടുള്ള പ്രതിബദ്ധതയും ഭരണഘടനാപരമായ വിഷയങ്ങളിലുള്ള അറിവും കൊണ്ട് ശ്രദ്ധേയനായിരുന്നു. വിവിധ പ്രമുഖ പത്രങ്ങളിൽ കോളങ്ങൾ എഴുതുകയും നിരവധി പുസ്തകങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്.