തായ്\u200cലൻഡിലെ പട്ടായയിൽ നടക്കുന്ന എഎഫ്സി ബീച്ച് സോക്കർ ഏഷ്യൻ കപ്പ് 2025 നായുള്ള ഇന്ത്യൻ ടീമിൽ നാല് മലയാളി താരങ്ങൾ ഇടം നേടി. തിരുവനന്തപുരം സ്വദേശികളായ ശ്രീജിത്, രോഹിത്, കാസർഗോഡ് സ്വദേശി മുഹ്സീർ, മലപ്പുറം സ്വദേശി മുത്താർ എന്നിവരാണ് ടീമിലെ മലയാളി താരങ്ങൾ. ഈ മാസം 20നാണ് ഇന്ത്യയുടെ ആദ്യ മത്സരം.