Adoor Prakash

എൻഎസ്എസുമായി അകൽച്ചയില്ല; സുകുമാരൻ നായരെ ഉടൻ കാണും: അടൂർ പ്രകാശ്
എൻഎസ്എസുമായോ ഒരു സാമുദായിക സംഘടനകളുമായോ തനിക്ക് അകൽച്ചയില്ലെന്ന് അടൂർ പ്രകാശ് എംപി പറഞ്ഞു. എല്ലാ സമുദായ സംഘടനകളുമായും നല്ല ബന്ധമാണുള്ളത്. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ നേരിൽ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. സുകുമാരൻ നായർക്കെതിരെ ഉയർന്ന ഫ്ലക്സ് ബോർഡുകളെക്കുറിച്ചും ശബരിമലയിലെ സ്വർണ പീഠത്തിലെ തൂക്കം കുറഞ്ഞ സംഭവത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.

രാഹുലിന് നിയമസഭയിൽ സംരക്ഷണം നൽകേണ്ടത് സ്പീക്കർ: അടൂർ പ്രകാശ്
നിയമസഭയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം വന്നാൽ സംരക്ഷണം നൽകേണ്ടത് സ്പീക്കറെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ പാർട്ടി അന്തിമ തീരുമാനമെടുക്കും. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.

രാഹുൽ മാങ്കൂട്ടത്തിലിന് പൂർണ്ണ പിന്തുണയുമായി അടൂർ പ്രകാശ്
രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ ഒരു ആശയക്കുഴപ്പവുമില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. രാഹുലിനെതിരെ ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല. നിയമസഭാ സമ്മേളനത്തിൽ രാഹുൽ പങ്കെടുക്കണം, അദ്ദേഹത്തിന് എല്ലാ അവകാശങ്ങളുമുണ്ട് എന്നും അടൂർ പ്രകാശ് വ്യക്തമാക്കി.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ പ്രതികരണവുമായി അടൂർ പ്രകാശ്
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പ്രതികരിച്ചു. വിഷയം പാർട്ടിയാണ് നടപടിയെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്ത് നടപടിയാണ് സ്വീകരിക്കേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായ പഠനം നടത്തിയ ശേഷം മാത്രമേ പറയാൻ സാധിക്കുകയുള്ളൂവെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.

ആറ്റിങ്ങലിലെ വോട്ടർപട്ടിക ക്രമക്കേടിൽ സി.പി.എമ്മിനും ബി.ജെ.പിക്കും പങ്കെന്ന് അടൂർ പ്രകാശ്
ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ വോട്ടർപട്ടികയിൽ ക്രമക്കേട് നടന്നെന്നും ഇതിന് പിന്നിൽ സി.പി.എമ്മും ബി.ജെ.പിയുമാണെന്നും യു.ഡി.എഫ് കൺവീനർ ആരോപിച്ചു. ആവശ്യമെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെ തകർക്കാൻ മാർക്സിസ്റ്റ് പാർട്ടിയും ബിജെപിയും ശ്രമിക്കുന്നുവെന്നും രാഹുൽ ഗാന്ധി ഈ വിഷയം നേരത്തെ തന്നെ ജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർവകലാശാലകളിൽ സംഘി-മാർക്സിസ്റ്റ് വൽക്കരണം നടക്കുന്നു: അടൂർ പ്രകാശ്
സംസ്ഥാനത്തെ സർവ്വകലാശാലകളിൽ സംഘി വല്ക്കരണവും മാർക്സിസ്റ്റ് വല്ക്കരണവുമാണ് നടക്കുന്നതെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് അഭിപ്രായപ്പെട്ടു. ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ ആശങ്കകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി അടുത്ത മാസം ഹെൽത്ത് കോൺക്ലേവും എഡ്യൂക്കേഷൻ കോൺക്ലേവും യുഡിഎഫ് സംഘടിപ്പിക്കും. കൂടാതെ, 23ന് എല്ലാ ജില്ലകളിലും യുഡിഎഫിന്റെ പ്രതിഷേധ സംഗമം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

നിലമ്പൂരിലെ വിജയം ഒറ്റക്കെട്ടായുള്ള പോരാട്ടത്തിന്റെ ഫലമെന്ന് അടൂർ പ്രകാശ്
നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചതിനെക്കുറിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പ്രതികരണം. യുഡിഎഫ് ഒറ്റക്കെട്ടായി നിന്നതിൻ്റെ ഫലമാണ് ഈ വിജയമെന്നും, ഇതിൽ ഒരാൾക്കും ക്രെഡിറ്റ് കൊടുക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അൻവറിനെ യുഡിഎഫിൽ എടുക്കുന്നതിനെക്കുറിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അൻവറിൻ്റെ സ്ഥാനാർത്ഥിത്വം യുഡിഎഫിന് ക്ഷീണമല്ല, ആര്യാടൻ ഷൗക്കത്ത് ജയിക്കുമെന്ന് അടൂർ പ്രകാശ്
പി.വി. അൻവറിൻ്റെ സ്ഥാനാർത്ഥിത്വം യു.ഡി.എഫിന് ക്ഷീണമുണ്ടാക്കില്ലെന്നും ആര്യാടൻ ഷൗക്കത്ത് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ് പറഞ്ഞു. അൻവറിനെ കണ്ടുകൊണ്ടല്ല യു.ഡി.എഫ്. നിലപാട് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവിൻ്റെ അഭിപ്രായം വ്യക്തിപരമാണെന്നും യു.ഡി.എഫിൻ്റെ അഭിപ്രായമാണ് താൻ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആര്യാടനെതിരായ അൻവറിൻ്റെ പരാമർശം ശരിയല്ല;അദ്ദേഹത്തെ ബോധ്യപ്പെടുത്തി:അടൂർ പ്രകാശ്
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെതിരെ പി.വി. അൻവർ നടത്തിയ പരാമർശങ്ങൾ ശരിയല്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. പ്രസ്താവന പിൻവലിച്ചാൽ അസോസിയേറ്റ് മെമ്പറാക്കാമെന്നും അദ്ദേഹം പറഞ്ഞു. അൻവർ നാളെ രാവിലെ 9ന് മാധ്യമങ്ങളെ കാണും.

പിണറായി സർക്കാരിന് വാർഷികം ആഘോഷിക്കാൻ അർഹതയില്ലെന്ന് അടൂർ പ്രകാശ്
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ വാർഷികത്തോടനുബന്ധിച്ച് യുഡിഎഫ് നാളെ കരിദിനം ആചരിക്കുമെന്ന് കൺവീനർ അടൂർ പ്രകാശ് അറിയിച്ചു. മന്ത്രിമാരുടെ വകുപ്പുകളിൽ എന്താണ് നടക്കുന്നതെന്ന് പോലും അവർക്കറിയില്ലെന്നും മുഖ്യമന്ത്രി എല്ലാം കൈയ്യടക്കി വെച്ചിരിക്കുകയാണെന്നും അടൂർ പ്രകാശ് വിമർശിച്ചു. കോൺഗ്രസ് എന്ന മാതൃസംഘടനയെ ആര് അപകീർത്തിപ്പെടുത്തുന്ന രീതിയിലേക്ക് പോയാലും അത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.