Admissions

കണ്ണൂർ സർവ്വകലാശാലയിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
കണ്ണൂർ സർവ്വകലാശാലയിലെ 2025-26 അധ്യയന വർഷത്തെ വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. എം.എസ്.സി നാനോ സയൻസ്, കമ്പ്യൂട്ടേഷണൽ ബയോളജി, എൽ.എൽ.എം തുടങ്ങിയ കോഴ്സുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകർക്ക് സർവ്വകലാശാലയുടെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

കോഴിക്കോട് ലോ കോളേജിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ലോ കോളേജിൽ 2025-26 അധ്യയന വർഷത്തിലെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. പഞ്ചവത്സര ബി ബി എ. എൽ എൽ ബി, ത്രിവത്സര എൽ എൽ ബി കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകൾ മേയ് 21 വരെ സ്വീകരിക്കും.

എംസിഎ റഗുലർ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
2025-26 അധ്യയന വർഷത്തെ എംസിഎ റഗുലർ കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

ബി.ഡെസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
2025-26 അധ്യയന വർഷത്തെ ബി.ഡെസ് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഏപ്രിൽ 10 മുതൽ മെയ് 22 വരെയാണ് അപേക്ഷിക്കേണ്ട അവസാന തീയതി. പ്രവേശന പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കും.

ഐ.എച്ച്.ആർ.ഡി സ്കൂളുകളിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
2025-26 അധ്യയന വർഷത്തേക്ക് ഐ.എച്ച്.ആർ.ഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായും നേരിട്ടും അപേക്ഷ സമർപ്പിക്കാം. ഏപ്രിൽ 7 വരെ ഓൺലൈനായും ഏപ്രിൽ 9 വരെ നേരിട്ടും അപേക്ഷിക്കാം.

കീം 2024-25: ബഹ്റൈൻ, ഹൈദരാബാദ് കേന്ദ്രങ്ങൾ റദ്ദാക്കി; റീഫണ്ട് നടപടികൾ ആരംഭിച്ചു
കീം 2024-25 പരീക്ഷയുടെ ബഹ്റൈൻ, ഹൈദരാബാദ് കേന്ദ്രങ്ങൾ റദ്ദാക്കി. ആവശ്യത്തിന് അപേക്ഷകർ ഇല്ലാത്തതാണ് കാരണം. റീഫണ്ടിന് അർഹരായവർക്ക് ആദ്യഘട്ട വിതരണം പൂർത്തിയായി. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തെറ്റായവർക്ക് വീണ്ടും സമർപ്പിക്കാം.

സ്പോർട്സ് ക്വാട്ട പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
2025 അധ്യയന വർഷത്തെ പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള സ്പോർട്സ് ക്വാട്ട പ്രവേശനത്തിന് കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതകളുള്ള കായിക താരങ്ങൾക്ക് മാർച്ച് 22 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471 2330167 / 2331546 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

2025 പ്രൊഫഷണൽ കോഴ്സുകൾ: പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
2025 അധ്യയന വർഷത്തെ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എഞ്ചിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കാണ് പ്രവേശനം. മാർച്ച് 10 വരെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം.

പാരാമെഡിക്കൽ കോഴ്സുകളിലേക്ക് സ്പെഷ്യൽ അലോട്ട്മെന്റ്
പാരാമെഡിക്കൽ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പെഷ്യൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ജനുവരി 20 നകം ടോക്കൺ ഫീസ് അടച്ച് പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾ www.lbscentre.kerala.gov.in ല് ലഭ്യമാണ്.