വൈദ്യുതി ചാർജ് വർധനവിനെതിരെ രമേശ് ചെന്നിത്തല രൂക്ഷ വിമർശനം ഉന്നയിച്ചു. ഇടതുപക്ഷ സർക്കാരിന്റെ കെടുകാര്യസ്ഥതയും അദാനി കമ്പനികൾക്ക് വേണ്ടിയുള്ള അഴിമതിയുമാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. കെഎസ്ഇബിയെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കമാണ് ഇതെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.