ഉണ്ണി മുകുന്ദൻ നായകനാകുന്ന 'മാർക്കോ' വെള്ളിയാഴ്ച തിയറ്ററുകളിൽ എത്തുന്നു. അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രമാണ്. മലയാളത്തിലെ ആദ്യത്തെ മാസ്സീവ്-വയലൻസ് ചിത്രമെന്ന പ്രത്യേകതയോടെയാണ് 'മാർക്കോ' എത്തുന്നത്.