Accident

പടക്കം പൊട്ടിത്തെറിച്ച് പശുവിനും യുവാവിനും പരിക്ക്
പാലക്കാട് പശുവിന്റെ വായിൽ പടക്കം പൊട്ടിത്തെറിച്ച് പരിക്കേറ്റു. ഇരിട്ടിയിൽ പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തി തകർന്നു. വിഷു ആഘോഷത്തിനിടെയാണ് അപകടങ്ങൾ ഉണ്ടായത്.

കോഴിക്കോട് ബാലുശ്ശേരിയിൽ മെഡിക്കൽ ഷോപ്പ് ഉടമയെ ബൈക്ക് ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികൾ പിടിയിൽ
കോഴിക്കോട് ബാലുശ്ശേരിയിൽ മെഡിക്കൽ ഷോപ്പ് ഉടമ അബ്ദുൾ കബീറിനെ ബൈക്ക് ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികൾ പിടിയിലായി. ഈ മാസം മൂന്നാം തീയതിയാണ് അപകടം നടന്നത്. പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർത്ഥികളാണ് പോലീസിൽ കീഴടങ്ങിയത്.

കണ്ണൂരിൽ ബസ് അപകടം: 32 പേർക്ക് പരിക്ക്
കണ്ണൂർ കൊയ്യത്ത് മർക്കസിന്റെ ബസ് മറിഞ്ഞ് 32 പേർക്ക് പരിക്കേറ്റു. നാല് മുതിർന്നവരും 28 വിദ്യാർത്ഥികളുമാണ് പരിക്കേറ്റവരിൽ ഉൾപ്പെടുന്നത്. മർക്കസിലെ അധ്യാപകന്റെ മകന്റെ വിവാഹത്തിന് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

ചെന്നൈയിൽ 14കാരൻ ഓടിച്ച കാർ ഇടിച്ച് വൃദ്ധൻ മരിച്ചു
ചെന്നൈയിൽ പതിനാലുകാരൻ ഓടിച്ച കാർ ഇടിച്ച് വൃദ്ധൻ മരിച്ചു. വടപളനിയിലാണ് അപകടം നടന്നത്. കുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

മദ്യപിച്ച കോൺഗ്രസ് നേതാവിന്റെ എസ്യുവി ഇടിച്ച് മൂന്ന് പേർ മരിച്ചു
ജയ്പൂരിൽ അമിതവേഗതയിലുള്ള എസ്യുവി ഇടിച്ച് ഒമ്പത് കാൽനടയാത്രക്കാരിൽ മൂന്ന് പേർ മരിച്ചു. മരിച്ചവരിൽ രണ്ട് പേർ സഹോദരങ്ങളാണ്. കോൺഗ്രസ് നേതാവ് മദ്യപിച്ച് വാഹനമോടിച്ചാണ് അപകടമുണ്ടായത്.

കണ്ണൂർ കേളകത്ത് ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു
കണ്ണൂർ കേളകം മലയമ്പാടിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒരു മരണം. ഓടന്തോട് സ്വദേശിനിയായ പുഷ്പ (52) യാണ് മരിച്ചത്. ആറ് പേർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയുടെ ബ്രേക്ക് നഷ്ടപ്പെട്ടാണ് അപകടം.

കോട്ടയം നാട്ടകത്ത് ജീപ്പ്-ലോറി കൂട്ടിയിടി: രണ്ട് പേർ മരിച്ചു
കോട്ടയം നാട്ടകത്ത് എംസി റോഡിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പുലർച്ചെ ഏകദേശം മൂന്നരയോടെ നാട്ടകം പോളിടെക്നിക് കോളേജിന് സമീപമാണ് അപകടം നടന്നത്.

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; മദ്രസ അധ്യാപകൻ മരിച്ചു
കുന്ദമംഗലം പതിമംഗലത്തിനടുത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മദ്രസ അധ്യാപകനായ ജസിൽ സുഹുരി (22) മരിച്ചു. ഒപ്പമുണ്ടായിരുന്ന ഷഹബാസിന് (24) ഗുരുതരമായി പരിക്കേറ്റു. ഗുണ്ടൽപേട്ടിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്.

ബസും ലോറിയും മട്ടന്നൂർ ഉളിയിൽ കൂട്ടിയിടിച്ചു; 11 പേർക്ക് പരുക്ക്
മട്ടന്നൂർ ഉളിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് 11 പേർക്ക് പരുക്കേറ്റു. കണ്ണൂരിൽ നിന്ന് മടിക്കേരിയിലേക്ക് പോകുകയായിരുന്ന കർണാടക രജിസ്ട്രേഷൻ ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

രണ്ടര വയസ്സുകാരി തോട്ടിൽ വീണ് മരിച്ചു
എറണാകുളം വടക്കൻ പറവൂരിൽ രണ്ടര വയസ്സുകാരിയായ കുഞ്ഞ് തോട്ടിൽ വീണ് മരിച്ചു. വീടിനോട് ചേർന്നുള്ള തോട്ടിലാണ് അപകടം. ഉച്ചയ്ക്ക് രണ്ട് മണിയോടെ കളിക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു.

പത്തനംതിട്ടയിൽ പതിനഞ്ചുകാരി പുഴയിൽ മുങ്ങിമരിച്ചു
വലഞ്ചുഴിയിലെ അച്ഛൻകോവിലാറ്റിൽ പതിനഞ്ചുകാരി മുങ്ങിമരിച്ചു. അഴൂർ സ്വദേശിനിയായ ആവണി പിതാവിനൊപ്പം നടക്കുമ്പോൾ നടപ്പാലത്തിൽ നിന്ന് കാൽ വഴുതി വീഴുകയായിരുന്നു. രാത്രി വൈകിയാണ് മൃതദേഹം കണ്ടെത്തിയത്.

സെന്റ് ആൻഡ്രൂസിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം
തിരുവനന്തപുരം സെന്റ് ആൻഡ്രൂസ് ബീച്ചിനു സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. പുത്തൻതോപ്പ് റെയിൻബോ ഹൗസിൽ ജോസ് പെരേര (71) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.