Accident

മണിയൻ സ്വാമിയുടെ മരണം; കാർ ഓടിച്ചിരുന്ന വില്ലേജ് ഓഫിസർ എസ്.പ്രമോദ് കീഴടങ്ങി
തിരുവനന്തപുരം വിതുരയിൽ കാറിടിച്ച് വയോധികൻ മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിലായി. ആര്യനാട് വില്ലേജ് ഓഫീസർ എസ്.പ്രമോദ് ആണ് വിതുര പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തു.

വിതുരയിൽ വയോധികനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ വില്ലേജ് ഓഫീസർക്ക് ജാമ്യം
വിതുരയിൽ വയോധികനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വില്ലേജ് ഓഫീസർ സി. പ്രമോദിനെ പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്. അപകടം നടന്നതിനു ശേഷം ഒളിവിൽ പോയ പ്രമോദിന്റെ വാഹനം രണ്ടു ദിവസത്തിനു ശേഷം സ്റ്റേഷന് മുന്നിൽ നിന്നും കണ്ടെത്തിയിരുന്നു.

കൊട്ടാരക്കരയിൽ കിണറ്റിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു
കൊല്ലം കൊട്ടാരക്കരയിൽ മൂന്ന് വയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു. വിലങ്ങറ സ്വദേശികളായ ബൈജു-ധന്യ ദമ്പതികളുടെ മകൻ ദിലിനാണ് മരിച്ചത്. കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണാണ് അപകടം സംഭവിച്ചത്.

ഇടുക്കിയിൽ കെഎസ്ആർടിസി ടൂറിസ്റ്റ് ബസ് അപകടം; 16 പേർക്ക് പരിക്ക്
ഇടുക്കി പനംകുട്ടിക്ക് സമീപം കെഎസ്ആർടിസി ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് 16 പേർക്ക് പരിക്ക്. കണ്ണൂരിൽ നിന്ന് ഉല്ലാസയാത്രയ്ക്ക് എത്തിയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.

മലപ്പുറത്ത് കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു
മലപ്പുറം വാണിയമ്പലത്ത് കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. മുരളി കൃഷ്ണൻ എന്ന 32 വയസ്സുള്ള കുട്ടനാണ് മരിച്ചത്. വീട്ടിൽ നിന്നും മോട്ടോർ പ്രവർത്തിപ്പിച്ച് വാട്ടർ സർവീസ് ചെയ്തു കൊണ്ടിരിക്കെ ഷോക്കേറ്റതാണ് അപകട കാരണം.

കിളിമാനൂരിൽ വയോധികനെ ഇടിച്ചുകൊന്നത് പൊലീസ് ഉദ്യോഗസ്ഥൻ; എസ്എച്ച്ഒയുടെ കാർ കസ്റ്റഡിയിൽ
തിരുവനന്തപുരം കിളിമാനൂരിൽ വയോധികനെ ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ വഴിത്തിരിവ്. അപകടം നടന്ന വാഹനം ഓടിച്ചിരുന്നത് പൊലീസ് ഉദ്യോഗസ്ഥൻ തന്നെയെന്ന് കണ്ടെത്തൽ. പാറശാല എസ്എച്ച്ഒ പി. അനിൽ കുമാറിനെതിരെ വകുപ്പുതല നടപടിയുണ്ടാകും.

കാസർഗോഡ് ചെറുവത്തൂരിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ ജീപ്പ് പിടികൂടി
കാസർഗോഡ് ചെറുവത്തൂരിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ ജീപ്പ് മിനിറ്റുകൾക്കകം പൊലീസ് പിടികൂടി. ചെറുവത്തൂർ കണ്ണാടിപ്പാറ മുത്തപ്പൻ ക്ഷേത്രത്തിനടുത്ത് വെച്ച് വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് അപകടം നടന്നത്. അപകടത്തിൽ നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ ബാലകൃഷ്ണനാണ് പരിക്കേറ്റത്.

ചിത്രീകരണത്തിനിടെ നടൻ അശോക് കുമാറിന് കാളയുടെ കുത്തേറ്റു
തമിഴ് നടൻ അശോക് കുമാറിന് സിനിമ ചിത്രീകരണത്തിനിടെ കാളയുടെ കുത്തേറ്റു. ദിണ്ടിഗൽ ജില്ലയിലെ അഞ്ജുകുളിപ്പട്ടിയിൽ വട മഞ്ജുവിരാട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം സംഭവിച്ചത്. ചികിത്സയ്ക്ക് ശേഷം സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചു.

പാലക്കാട് പുതുനഗരത്തിൽ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് സഹോദരങ്ങൾക്ക് പരിക്ക്
പാലക്കാട് പുതുനഗരത്തിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന പന്നിപ്പടക്കം പൊട്ടിത്തെറിച്ച് സഹോദരങ്ങൾക്ക് പരുക്കേറ്റു. സ്ഫോടനത്തിൽ ഗുരുതരമായി പരുക്കേറ്റ ഷരീഫിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഈ സംഭവത്തിൽ പുതുനഗരം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

പാലക്കാട് വീടിനുള്ളിൽ പൊട്ടിത്തെറി; സഹോദരങ്ങൾക്ക് ഗുരുതര പരിക്ക്
പാലക്കാട് ജില്ലയിലെ പുതുനഗരത്തിൽ ഒരു വീട്ടിലുണ്ടായ പൊട്ടിത്തെറിയിൽ സഹോദരനും സഹോദരിക്കും ഗുരുതരമായി പൊള്ളലേറ്റു. ഗുരുതരമായി പരുക്കേറ്റ ഷെരീഫിനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി
തിരുവനന്തപുരം പുത്തൻതോപ്പിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായി. കണിയാപുരം സ്വദേശികളായ അഞ്ചംഗ സംഘമാണ് കുളിക്കാനിറങ്ങിയത്. നബീൽ, അഭിജിത് എന്നിവരെയാണ് തിരയിൽപ്പെട്ട് കാണാതായത്.

കണ്ണൂരിൽ ഷോക്കേറ്റ് അഞ്ചുവയസ്സുകാരൻ മരിച്ചു
കണ്ണൂർ മട്ടന്നൂരിൽ അഞ്ചുവയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു. വീട്ടുവരാന്തയിലെ മിനിയേച്ചർ ലൈറ്റിന്റെ വയറിൽ നിന്നാണ് ഷോക്കേറ്റത്. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് കൂത്തുപറമ്പിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.