Accident

മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവം: സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട് തള്ളി മന്ത്രി
കൊല്ലം തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ചീഫ് സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി തള്ളി. റിപ്പോർട്ടിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേര് എടുത്തുപറയാത്തതിനെ മന്ത്രി വിമർശിച്ചു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാൻ കെഎസ്ഇബി ചെയർമാന് മന്ത്രി നിർദ്ദേശം നൽകി.

വയനാട്ടിൽ കോഴിഫാമിൽ ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു
വയനാട് വാഴവറ്റയിൽ കോഴിഫാമിൽ ഷോക്കേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ചു. മൃഗങ്ങളെ തടയാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നാണ് ഷോക്കേറ്റത്. കൽപ്പറ്റയിലെ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

ഇടുക്കി വാഗമൺ റോഡിൽ കൊക്കയിൽ വീണ് വിനോദസഞ്ചാരി മരിച്ചു
ഇടുക്കി വാഗമൺ റോഡിൽ വിനോദസഞ്ചാരി കൊക്കയിൽ വീണു മരിച്ചു. എറണാകുളം സ്വദേശി തോബിയാസാണ് മരിച്ചത്. സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു.

കോട്ടയത്ത് തെങ്ങിന് മുകളിൽ കരിക്കിടാൻ കയറിയ യുവാവ് മരിച്ചു
കോട്ടയത്ത് തെങ്ങിന് മുകളിൽ കരിക്കിടാൻ കയറിയ യുവാവ് മരിച്ചു. വൈക്കം ഉദയനാപുരം സ്വദേശി ഷിബു (46) ആണ് തലയോലപ്പറമ്പ് വടയാർ തേവലക്കാട് മരണപ്പെട്ടത്. ഷിബുവിന്റെ മരണം ഹൃദയാഘാതം മൂലമാണെന്നാണ് പ്രാഥമിക നിഗമനം.

പേരാമ്പ്രയിൽ ബസ്സുകളുടെ മത്സരയോട്ടം;ബൈക്ക് യാത്രികന് ദാരുണാന്ത്യം
കോഴിക്കോട് പേരാമ്പ്രയിൽ ബസ്സുകളുടെ മത്സരയോട്ടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം. മരുതോങ്കര സ്വദേശി അബ്ദുൽ ജവാദ് (19) ആണ് മരിച്ചത്. ബസുകൾ തമ്മിലുള്ള മത്സരയോട്ടവുമായി ബന്ധപ്പെട്ട് കർശനമായ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

തേവലക്കരയിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ മൃതദേഹം കാണാൻ അമ്മയെത്തിയപ്പോൾ…
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ ചേതനയറ്റ ശരീരം കാണാനായി അമ്മ സുജയെത്തി. മകനെ കണ്ടപ്പോൾ സുജ അവനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. വൈകുന്നേരം നാല് മണിക്കാണ് വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടക്കുക.

തിരുവനന്തപുരത്ത് നീന്തൽക്കുളത്തിൽ വീണ് രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു
തിരുവനന്തപുരത്ത് നീന്തൽക്കുളത്തിൽ വീണ് രണ്ട് വിദ്യാർഥികൾ മരിച്ചു. ആനാട് ഗ്രാമപഞ്ചായത്തിൻ്റെ കീഴിലുള്ള വേങ്കവിളയിലെ കുളത്തിലാണ് അപകടം നടന്നത്. കുശർകോട് സ്വദേശികളായ ആരോമൽ, ഷിനിൽ എന്നിവരാണ് മരിച്ചത്.

പാലക്കാട് ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ച് അമ്മയ്ക്കും മൂന്ന് കുട്ടികൾക്കും പരിക്ക്
പാലക്കാട് ചിറ്റൂരിൽ വീടിന്റെ മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിച്ച് അമ്മയ്ക്കും മൂന്ന് കുട്ടികൾക്കും പരുക്കേറ്റു. ചിറ്റൂർ അത്തിക്കോട് ആണ് സംഭവം നടന്നത്. പരുക്കേറ്റവരെ നാട്ടുകാർ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയും മകന് ജോലിയും; മന്ത്രിസഭാ തീരുമാനം
കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ സഹായം പ്രഖ്യാപിച്ചു. 10 ലക്ഷം രൂപ ധനസഹായവും മകന് സർക്കാർ ജോലിയും നൽകും. കൂടാതെ, വീട് നിർമ്മിച്ച് നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

രാജസ്ഥാനിൽ വ്യോമസേനയുടെ യുദ്ധവിമാനം തകർന്ന് പൈലറ്റ് മരിച്ചു
രാജസ്ഥാനിൽ വ്യോമസേനയുടെ യുദ്ധവിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ പൈലറ്റ് മരിച്ചു. സൂറത്ത്ഗഢ് വ്യോമതാവളത്തിൽ നിന്ന് പറന്നുയർന്ന ജാഗ്വാർ യുദ്ധവിമാനമാണ് തകർന്നത്. സംഭവത്തിൽ വ്യോമസേന അന്വേഷണം ആരംഭിച്ചു.

തമിഴ്നാട്ടിൽ സ്കൂൾ ബസ് ട്രെയിനുമായി കൂട്ടിയിടിച്ച് 5 മരണം
തമിഴ്നാട്ടിലെ സെമ്മൻകുപ്പത്ത് ആളില്ലാത്ത ലെവൽ ക്രോസിൽ സ്കൂൾ ബസ് ട്രെയിനുമായി കൂട്ടിയിടിച്ച് 5 പേർ മരിച്ചു. മരിച്ചവരിൽ 3 പേർ കുട്ടികളാണ്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.