Accident

കൂരിയാട് ദേശീയപാത തകർന്ന സംഭവം; സന്ദർശനം ഒഴിവാക്കണമെന്ന് കളക്ടർ
മലപ്പുറം കൂരിയാട് ദേശീയപാതയിലെ തകർന്ന ഭാഗം സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സുരക്ഷാ ഭീഷണിയുള്ളതിനാലുമാണ് ഈ നിർദ്ദേശം. വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ച ശേഷം സർവ്വകക്ഷി യോഗം വിളിക്കുമെന്നും കളക്ടർ അറിയിച്ചു.

കാസർഗോഡ് മഡിയനിൽ കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങി മരിച്ചു
കാസർഗോഡ് മഡിയനിൽ കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. അഞ്ചു കുട്ടികള് അടങ്ങുന്ന സംഘത്തില് ഒരാളുടെ ചെരുപ്പ് എടുക്കാന് ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. അപകടത്തില് മരിച്ച രണ്ട് കുട്ടികളുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

തൃശ്ശൂർ പാത്രമംഗലത്ത് കുളത്തിൽ മുങ്ങി 15കാരൻ മരിച്ചു
തൃശ്ശൂർ പാത്രമംഗലത്ത് കുളത്തിൽ മുങ്ങി 15 വയസ്സുകാരൻ മരിച്ചു. കുന്നംകുളം ചെറുവത്തൂർ സ്വദേശി സുനോജിന്റെ മകൻ അദ്വൈത് (15) ആണ് മരിച്ചത്. ആദൂരിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു അദ്വൈത്, വൈകുന്നേരം കൂട്ടുകാരുമൊത്ത് കുളത്തിൽ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.

കൂരിയാട് അപകടം: അശാസ്ത്രീയ നിർമ്മാണമാണ് കാരണമെന്ന് വി.ടി. ബൽറാം
കൂരിയാട് റോഡപകടം അശാസ്ത്രീയ നിർമ്മാണം മൂലമെന്ന് വി.ടി. ബൽറാം. മലപ്പുറം ജില്ലാ കളക്ടർ അടിയന്തര യോഗം വിളിച്ചു. വിദഗ്ധ സംഘം നാളെ സ്ഥലം സന്ദർശിക്കും.

കേദാർനാഥിൽ എയർ ആംബുലൻസ് തകർന്നു; യാത്രക്കാർ രക്ഷപ്പെട്ടു
ഉത്തരാഖണ്ഡിലെ കേദാർനാഥിൽ ഋഷികേശ് എയിംസ് ആശുപത്രിയുടെ എയർ ആംബുലൻസ് തകർന്നു. സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തര ലാൻഡിംഗ് നടത്തവേയായിരുന്നു അപകടം. ഹെലികോപ്റ്ററിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണ്.

വടകരയില് കാറും ട്രാവലറും കൂട്ടിയിടിച്ച് നാല് മരണം
കോഴിക്കോട് വടകര മൂരാട് പാലത്തിന് സമീപം ദേശീയ പാതയില് ട്രാാവലറും കാറും കൂട്ടിയിടിച്ച് നാല് മരണം. കാർ യാത്രക്കാരായ ന്യൂ മാഹി സ്വദേശിനി റോജ, പുന്നോൽ സ്വദേശിനി ജയവല്ലി, അഴിയൂർ സ്വദേശിനി രഞ്ജി, മാഹി സ്വദേശി ഷിഗിൻ ലാൽ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില് പ്രവേശിപ്പിച്ചു.

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ അപകടം; 5 മരണം
ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ഹെലികോപ്റ്റർ തകർന്ന് 5 പേർ മരിച്ചു. 7 പേരടങ്ങുന്ന സംഘം സഞ്ചരിച്ച ഹെലികോപ്റ്ററാണ് തകർന്നത്. ജില്ലാ ഭരണകൂടവും എസ്ആർഡിഎഫും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

കറുകച്ചാൽ അപകടമരണം: കൊലപാതകമെന്ന് സംശയം; മുൻ സുഹൃത്ത് കസ്റ്റഡിയിൽ
കോട്ടയം കറുകച്ചാലിൽ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ മരണം കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നു. യുവതിയുടെ മുൻ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

തെരുവ് വിളക്കിൽ നിന്ന് വീണ സോളാർ പാനൽ: വിദ്യാർത്ഥി മരിച്ചു
കണ്ണൂർ വെള്ളിക്കീലിൽ തെരുവ് വിളക്കിൽ നിന്ന് വീണ സോളാർ പാനൽ ഏറ്റ ബൈക്ക് യാത്രികൻ മരിച്ചു. കീഴറ സ്വദേശി ആദിത്യൻ ഇ.പി (19) ആണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആദിത്യനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട്: ഒരാൾക്ക് പരിക്ക്
തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിനിടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥന് നിസ്സാര പരിക്ക്. വെടിക്കെട്ട് സാമഗ്രികളുടെ അവശിഷ്ടം തലയിൽ വീണാണ് പരിക്കേറ്റത്. വൈകീട്ട് ഏഴു മണിയോടെയാണ് സാമ്പിൾ വെടിക്കെട്ട് ആരംഭിച്ചത്.

തിരുവനന്തപുരത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്ക്
തിരുവനന്തപുരം പട്ടത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മങ്കാട്ടുകടവ് സ്വദേശി സുനി(40)യാണ് മരിച്ചത്. അപകടത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റിട്ടുണ്ട്.

കോഴിക്കോട് മെഡിക്കൽ കോളജ് അപകടം: സാങ്കേതിക അന്വേഷണം ആരംഭിച്ചു
കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന ഷോർട്ട് സർക്യൂട്ട് അപകടത്തിൽ അഞ്ച് പേർ മരണപ്പെട്ടു. സംഭവത്തിൽ വിശദമായ സാങ്കേതിക അന്വേഷണം ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. മറ്റ് മെഡിക്കൽ കോളജുകളിൽ നിന്നുള്ള വിദഗ്ധർ അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുക.