റോഡപകടങ്ങളിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നവർക്ക് കേന്ദ്ര സർക്കാർ 25,000 രൂപ പാരിതോഷികം നൽകും. അപകടത്തിൽപ്പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും നൽകും. പരിക്കേറ്റവർക്ക് ആദ്യ ഏഴ് ദിവസത്തേക്ക് ഒന്നര ലക്ഷം രൂപ വരെ ആശുപത്രി ചെലവ് സർക്കാർ വഹിക്കും.