Accident News

ചെളി തെറിപ്പിച്ചത് ചോദ്യം ചെയ്ത വിദ്യാർത്ഥിയെ KSRTC സ്വിഫ്റ്റ് ബസ് ഇടിക്കാൻ ശ്രമിച്ചെന്ന് പരാതി
ആലപ്പുഴ അരൂരിൽ വിദ്യാർത്ഥിയുടെ ദേഹത്ത് ചെളി വെള്ളം തെറിപ്പിച്ചതിനെ ചോദ്യം ചെയ്തതിന് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. അരൂർ സ്വദേശി യദുകൃഷ്ണൻ ആണ് പരാതി നൽകിയത്. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സാണ് അപകടകരമായ രീതിയിൽ ഓടിച്ചത്.

കിണറ്റിൽ വീണ രണ്ടര വയസ്സുകാരിയെ രക്ഷിക്കാൻ അമ്മ കിണറ്റിലേക്ക് ചാടി; സംഭവം പാറശ്ശാലയിൽ
പാറശ്ശാലയിൽ കിണറ്റിൽ വീണ രണ്ടര വയസ്സുകാരിയെ അമ്മ രക്ഷിച്ചു. വീടിന്റെ മുറ്റത്ത് കളിക്കുന്നതിനിടെയാണ് കുട്ടി കിണറ്റിൽ വീണത്. കിണറിന് ആഴം കുറവായതിനാൽ വലിയ അപകടം ഒഴിവായി.

തേവലക്കരയിൽ മിഥുൻ മരിച്ച സംഭവം: അപകടകരമായ വൈദ്യുതി ലൈൻ മാറ്റി കെഎസ്ഇബി
കൊല്ലം തേവലക്കരയിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ മരണത്തെ തുടർന്ന് കെഎസ്ഇബി അപകടകരമായ രീതിയിൽ സ്ഥാപിച്ചിരുന്ന വൈദ്യുതി ലൈൻ മാറ്റി. ബാലവകാശ കമ്മീഷൻ ചെയർമാന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ലൈൻ മാറ്റാൻ തീരുമാനിച്ചിരുന്നു. ഷെഡിന് മുകളിലൂടെയുള്ള ലൈനിന്റെ ഉയരം നിയമപ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു സ്ഥാപിച്ചിരുന്നത്.

തേവലക്കരയിലെ അപകടം: കെഎസ്ഇബിക്ക് ഉത്തരവാദിത്വമുണ്ടെന്ന് വി.ഡി. സതീശൻ
തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബിക്ക് ഉത്തരവാദിത്വമുണ്ടെന്ന് വി.ഡി. സതീശൻ. വിഷയത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്നും, ഇത് ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിമാരുടെ നാവ് മുഖ്യമന്ത്രി നിയന്ത്രിക്കണമെന്നും, ഇവർക്കൊന്നും മനസാക്ഷിയില്ലേയെന്നും സതീശൻ ചോദിച്ചു.

വിദ്യാർത്ഥിനി ഇറങ്ങും മുൻപേ ബസ് മുന്നോട്ട്; ആലപ്പുഴയിൽ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്
ആലപ്പുഴയിൽ സ്വകാര്യ ബസിൻ്റെ അമിതവേഗം വിദ്യാർത്ഥിനിയുടെ ജീവന് ഭീഷണിയായി. വിദ്യാർത്ഥിനി ഇറങ്ങുന്നതിന് മുമ്പ് ബസ് മുന്നോട്ടെടുത്തതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അൽ അമീൻ ബസിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

കൊണ്ടോട്ടിയിൽ പെയിന്റിംഗ് തൊഴിലാളി ഉയരത്തിൽ നിന്ന് വീണ് മരിച്ചു
മലപ്പുറം കൊണ്ടോട്ടിയിൽ ജോലിസ്ഥലത്ത് ഉയരത്തിൽ നിന്ന് വീണ് പെയിന്റിംഗ് തൊഴിലാളി മരിച്ചു. കിഴിശ്ശേരി സ്വദേശി അത്തിക്കോടൻ മുഹമ്മദ് ജാബിർ (34) ആണ് മരിച്ചത്. വീടിന്റെ പെയിന്റിംഗ് ജോലി ചെയ്യുന്നതിനിടയിൽ ഉയരത്തിൽ നിന്നും ജാബിർ താഴേക്ക് വീഴുകയായിരുന്നു.

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്ന് ഏഴ് മരണം
ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡിൽ ഹെലികോപ്റ്റർ തകർന്ന് ഏഴ് പേർ മരിച്ചു. കേദാർനാഥിൽ നിന്ന് ഗുപ്തകാശിയിലേക്ക് പോവുകയായിരുന്ന തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ടവർക്കായി പ്രാർത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പ്രതികരിച്ചു.

കായംകുളത്ത് വെള്ളക്കെട്ടിൽ വീണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കായംകുളത്ത് വെള്ളക്കെട്ടിൽ വീണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. പുതിയവിള പ്രദീപിൻ്റെ മകൻ അഭിജിത്ത് (8) ആണ് മരിച്ചത്. മാനസിക വൈകല്യമുള്ള കുട്ടിയായിരുന്നു അഭിജിത്ത്.

ഷൈൻ ടോം ചാക്കോയുടെ പിതാവ് മരിച്ച അപകടം: ഡ്രൈവർക്കെതിരെ കേസ്
ഷൈൻ ടോം ചാക്കോയുടെ പിതാവ് മരിച്ച വാഹനാപകടത്തിൽ ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസെടുത്തു. തമിഴ്നാട് ദേശീയപാതയിൽ ധർമ്മപുരി പിന്നിട്ട് പാലാക്കോട് വെച്ചായിരുന്നു അപകടം. പരുക്കേറ്റ ഷൈൻ ടോമിനെയും അമ്മയെയും തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൃശ്ശൂരിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു; സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം
തൃശ്ശൂർ വടക്കാഞ്ചേരിയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. ശക്തമായ മഴയെ തുടർന്ന് തൃശ്ശൂർ-ഗുരുവായൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. എറണാകുളത്ത് കാർ തലകീഴായി മറിഞ്ഞ് കോട്ടയം സ്വദേശിക്ക് പരിക്ക്.

ഒമാനിൽ മലയാളി നഴ്സ് മാൻഹോളിൽ വീണ് മരിച്ചു
ഒമാനിലെ സലാലയിൽ മാൻഹോളിൽ വീണ് മലയാളി നഴ്സ് മരിച്ചു. കോട്ടയം പാമ്പാടി സ്വദേശി ലക്ഷ്മി വിജയകുമാർ (34) ആണ് മരിച്ചത്. മസ്യൂനയിൽ ആരോഗ്യ മന്ത്രാലയത്തിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു ലക്ഷ്മി. ജോലി കഴിഞ്ഞ് താമസസ്ഥലത്ത് എത്തിയ ശേഷം മാലിന്യം കളയാനായി പുറത്തേക്ക് പോയതായിരുന്നു ലക്ഷ്മി.