Accident Death

വാൽപ്പാറയിൽ പൊള്ളലേറ്റ് തൃശൂർ സ്വദേശിനി മരിച്ചു
നിവ ലേഖകൻ
വാൽപ്പാറയിൽ തൃശൂർ സ്വദേശിനിയായ മധ്യവയസ്ക പൊള്ളലേറ്റ് മരിച്ചു. തൃശൂർ മാടവക്കര സ്വദേശി ഗിരീഷിന്റെ ഭാര്യ ഇന്ദുമതി(47) ആണ് മരിച്ചത്. വാൽപ്പാറ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ആഴിമല ക്ഷേത്രത്തിൽ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു
നിവ ലേഖകൻ
ആഴിമല ക്ഷേത്രത്തിൽ ക്ഷേത്ര ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. നെയ്യാറ്റിൻകര സ്വദേശി രാഹുൽ വിജയൻ (26) ആണ് മരിച്ചത്. ക്ഷേത്ര പരിസരം വൃത്തിയാക്കുന്നതിനിടെയാണ് ഷോക്കേറ്റത്.

മലപ്പുറത്ത് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പതിനെട്ടുകാരൻ മരിച്ചു
നിവ ലേഖകൻ
മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പതിനെട്ടുകാരൻ മരിച്ചു. കണ്ണമംഗലം അച്ചനമ്പലം സ്വദേശി പുള്ളാട്ട് അബ്ദുൽ വദൂത്ത് (18) ആണ് മരിച്ചത്. വേങ്ങര വെട്ടുതോട് തോട്ടിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് വൈദ്യുതാഘാതമേറ്റത്.