Accident

വടകരയില് കാറും ട്രാവലറും കൂട്ടിയിടിച്ച് നാല് മരണം
കോഴിക്കോട് വടകര മൂരാട് പാലത്തിന് സമീപം ദേശീയ പാതയില് ട്രാാവലറും കാറും കൂട്ടിയിടിച്ച് നാല് മരണം. കാർ യാത്രക്കാരായ ന്യൂ മാഹി സ്വദേശിനി റോജ, പുന്നോൽ സ്വദേശിനി ജയവല്ലി, അഴിയൂർ സ്വദേശിനി രഞ്ജി, മാഹി സ്വദേശി ഷിഗിൻ ലാൽ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില് പ്രവേശിപ്പിച്ചു.

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ അപകടം; 5 മരണം
ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ഹെലികോപ്റ്റർ തകർന്ന് 5 പേർ മരിച്ചു. 7 പേരടങ്ങുന്ന സംഘം സഞ്ചരിച്ച ഹെലികോപ്റ്ററാണ് തകർന്നത്. ജില്ലാ ഭരണകൂടവും എസ്ആർഡിഎഫും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

കറുകച്ചാൽ അപകടമരണം: കൊലപാതകമെന്ന് സംശയം; മുൻ സുഹൃത്ത് കസ്റ്റഡിയിൽ
കോട്ടയം കറുകച്ചാലിൽ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ മരണം കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നു. യുവതിയുടെ മുൻ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

തെരുവ് വിളക്കിൽ നിന്ന് വീണ സോളാർ പാനൽ: വിദ്യാർത്ഥി മരിച്ചു
കണ്ണൂർ വെള്ളിക്കീലിൽ തെരുവ് വിളക്കിൽ നിന്ന് വീണ സോളാർ പാനൽ ഏറ്റ ബൈക്ക് യാത്രികൻ മരിച്ചു. കീഴറ സ്വദേശി ആദിത്യൻ ഇ.പി (19) ആണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആദിത്യനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട്: ഒരാൾക്ക് പരിക്ക്
തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിനിടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥന് നിസ്സാര പരിക്ക്. വെടിക്കെട്ട് സാമഗ്രികളുടെ അവശിഷ്ടം തലയിൽ വീണാണ് പരിക്കേറ്റത്. വൈകീട്ട് ഏഴു മണിയോടെയാണ് സാമ്പിൾ വെടിക്കെട്ട് ആരംഭിച്ചത്.

തിരുവനന്തപുരത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്ക്
തിരുവനന്തപുരം പട്ടത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മങ്കാട്ടുകടവ് സ്വദേശി സുനി(40)യാണ് മരിച്ചത്. അപകടത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റിട്ടുണ്ട്.

കോഴിക്കോട് മെഡിക്കൽ കോളജ് അപകടം: സാങ്കേതിക അന്വേഷണം ആരംഭിച്ചു
കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന ഷോർട്ട് സർക്യൂട്ട് അപകടത്തിൽ അഞ്ച് പേർ മരണപ്പെട്ടു. സംഭവത്തിൽ വിശദമായ സാങ്കേതിക അന്വേഷണം ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. മറ്റ് മെഡിക്കൽ കോളജുകളിൽ നിന്നുള്ള വിദഗ്ധർ അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുക.

ഒൻപതു വയസ്സുകാരിയുടെ മേൽ ചക്ക വീണ് ദാരുണാന്ത്യം
കോട്ടക്കലിൽ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഒൻപതു വയസ്സുകാരിയുടെ മേൽ ചക്ക വീണ് ദാരുണമായി മരണപ്പെട്ടു. ചങ്കുവെട്ടി സ്വദേശിനിയായ കുഞ്ഞലവിയുടെ മകൾ ആയിഷ തസ്നിയയാണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് ഈ ദാരുണ സംഭവം ഉണ്ടായത്.

കണ്ണൂരിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് മൂന്ന് വയസുകാരി മരിച്ചു
കണ്ണൂർ ചമതച്ചാലിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് മൂന്ന് വയസുകാരി മരിച്ചു. ഉറവക്കുഴിയിൽ അനുവിന്റെ മകൾ നോറയാണ് മരിച്ചത്. വൈകുന്നേരം ആറ് മണിയോടെയായിരുന്നു അപകടം.

വയനാട്ടിൽ ബസ് അപകടം: 38 പേർക്ക് പരിക്ക്
മാനന്തവാടിയിൽ രണ്ട് ബസുകൾ കൂട്ടിയിടിച്ച് 38 പേർക്ക് പരിക്കേറ്റു. ഒന്നേമുക്കാൽ മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ടൂറിസ്റ്റ് ബസ് ഡ്രൈവറെ പുറത്തെടുത്തു. കർണാടക എസ്ആർടിസി ബസിന്റെ അമിതവേഗതയാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു.

പാലക്കാട് കുളത്തിൽ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു
പാലക്കാട് കല്ലടിക്കോട് മൂന്നേക്കർ പ്രദേശത്ത് മൂന്ന് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. രാധിക, പ്രതീഷ്, പ്രദീപ് എന്നിവരാണ് മരിച്ച കുട്ടികൾ. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.

കശ്മീരിൽ സിആർപിഎഫ് വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നിരവധി ജവാൻമാർക്ക് പരിക്ക്
ഖാൻസാഹിബിലെ തങ്നാറിൽ സിആർപിഎഫ് വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നിരവധി ജവാൻമാർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ എട്ട് സിആർപിഎഫ് ഉദ്യോഗസ്ഥരും രണ്ട് ജമ്മു കശ്മീർ പോലീസ് പ്രത്യേക പൊലീസ് ഓഫീസർമാരും (എസ്പിഒമാർ) ഉൾപ്പെടുന്നു. പരിക്കേറ്റവരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി.