AC Milan

Luka Modric AC Milan

ലൂക്കാ മോഡ്രിച്ച് എസി മിലാനിലേക്ക്; റയൽ മാഡ്രിഡിന് വിട

നിവ ലേഖകൻ

റയൽ മാഡ്രിഡിന്റെ മധ്യനിര താരം ലൂക്കാ മോഡ്രിച്ച് എസി മിലാനിലേക്ക് മാറുന്നു. ക്ലബ് ലോകകപ്പ് സെമി ഫൈനലിൽ പിഎസ്ജിക്കെതിരെ റയൽ മാഡ്രിഡ് തോറ്റതിന് പിന്നാലെയാണ് മോഡ്രിച്ചിന്റെ ഈ തീരുമാനം. 597 മത്സരങ്ങളിൽ റയൽ മാഡ്രിഡിനായി കളിച്ച മോഡ്രിച്ച് 28 ട്രോഫികൾ നേടിയിട്ടുണ്ട്.

AC Milan Mother's Day

അമ്മമാരുടെ പേരുമായി എ സി മിലാൻ; ഇറ്റാലിയൻ ഫുട്ബോളിൽ വേറിട്ട മാതൃദിനാഘോഷം

നിവ ലേഖകൻ

എ സി മിലാൻ മാതൃദിനം വ്യത്യസ്തമായി ആഘോഷിച്ചു. ജേഴ്സിയുടെ പിന്നിൽ സ്വന്തം പേരിന് പകരം അമ്മമാരുടെ കുടുംബപ്പേരുകൾ പതിപ്പിച്ചാണ് ഇവർ ഇത്തവണത്തെ മാതൃദിനം ആഘോഷിച്ചത്. വെള്ളിയാഴ്ച ബൊളോണയ്ക്കെതിരായ സീരി എ മത്സരത്തിൽ താരങ്ങൾ ഈ ജഴ്സിയണിഞ്ഞ് കളത്തിലിറങ്ങി. മിലാന്റെ പ്രാന്തപ്രദേശങ്ങളിലെ കൗമാരക്കാരായ അമ്മമാരെ സഹായിക്കുന്നതിനായി ക്ലബ് ഫോണ്ടാസിയോൺ മിലാനും ധനശേഖരണം നടത്തും.