Abu Dhabi Ports

healthcare logistics

ബുർജീൽ ഹോൾഡിങ്സും എഡി പോർട്ട്സും ചേർന്ന് ‘ഡോക്ടൂർ’ പദ്ധതിക്ക് തുടക്കമിട്ടു

നിവ ലേഖകൻ

ബുർജീൽ ഹോൾഡിങ്സും അബുദാബി പോർട്ട്സ് ഗ്രൂപ്പുമായി സഹകരിച്ച് ആരോഗ്യവും ലോജിസ്റ്റിക്സും സംയോജിപ്പിച്ച് ‘ഡോക്ടൂർ’ എന്ന പുതിയ പദ്ധതി യുഎഇയിൽ ആരംഭിച്ചു. കണ്ടെയ്നർ ആശുപത്രികൾ വഴി വൈദ്യസഹായം ആവശ്യമുള്ള സ്ഥലങ്ങളിൽ വേഗത്തിൽ സഹായം എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആഫ്രിക്കയിലുടനീളം അടിസ്ഥാന സൗകര്യങ്ങളും മികച്ച ആരോഗ്യസേവനങ്ങളും എത്തിക്കുന്നതിനാണ് പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്.