Abin Varkey

കേരളത്തിൽ യുഡിഎഫ് തരംഗം ശക്തം; ശബരിമല വിഷയത്തിൽ യുഡിഎഫ് പറഞ്ഞതെല്ലാം ശരിയെന്ന് അബിൻ വർക്കി
കേരളത്തിൽ യുഡിഎഫ് തരംഗം ശക്തമാണെന്ന് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി അഭിപ്രായപ്പെട്ടു. ശബരിമല വിഷയത്തിൽ യുഡിഎഫ് പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ യുവജന പ്രാതിനിധ്യം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പി.എം.ശ്രീയിൽ ഒപ്പിട്ട മുഖ്യമന്ത്രിയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ്
പി.എം.ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച മുഖ്യമന്ത്രിയെ യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു. കേരളത്തിന്റെ ഗതികേടാണ് ഇതെന്നും അദ്ദേഹം കുറിച്ചു. എസ്എഫ്ഐ കൃഷി വകുപ്പ് മന്ത്രി രാജിവെക്കണമെന്നും എ.ഐ.എസ്.എഫ് വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും പ്രതിഷേധം നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

രാഹുൽ ഗാന്ധി ഉള്ളതുകൊണ്ട് യൂത്ത് കോൺഗ്രസിലേക്ക് വന്നതെന്ന് അബിൻ വർക്കി
രാഹുൽ ഗാന്ധി ഉള്ളതുകൊണ്ടാണ് താൻ യൂത്ത് കോൺഗ്രസിലേക്ക് വന്നതെന്ന് അബിൻ വർക്കി പറഞ്ഞു. യൂത്ത് കോൺഗ്രസിന്റെ പുതിയ തലത്തിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായി സർക്കാരിന്റെ അവസാനത്തെ അടി ഒരുമിച്ചടിക്കുമെന്നും അബിൻ വർക്കി പ്രഖ്യാപിച്ചു.

കെപിസിസി പുനഃസംഘടന: അബിൻ വർക്കിക്കും ചാണ്ടി ഉമ്മനും പിന്തുണയുമായി ഓർത്തഡോക്സ് സഭ
കെപിസിസി പുനഃസംഘടനയിൽ അബിൻ വർക്കിക്കും ചാണ്ടി ഉമ്മനും പിന്തുണയുമായി ഓർത്തഡോക്സ് സഭ രംഗത്ത്. അബിൻ വർക്കിയും ചാണ്ടി ഉമ്മനും സഭയുടെ മക്കളാണെന്നും അവരെ സഭ ഒരിക്കലും കൈവിടില്ലെന്നും ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നവരാണ് ഇരുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർക്കിയെ പരിഗണിക്കണമായിരുന്നു: ചാണ്ടി ഉമ്മൻ
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർക്കിയെ പരിഗണിക്കേണ്ടതായിരുന്നുവെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. അബിൻ വർക്കിക്ക് അർഹതയുണ്ടെന്നും അദ്ദേഹത്തിന്റെ വിഷമം സ്വാഭാവികമാണെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. വിഷയത്തിൽ ഒരു തീരുമാനമെടുക്കുന്നതിന് മുൻപ് അബിന്റെ അഭിപ്രായം പരിഗണിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടി തീരുമാനം അബിൻ വർക്കി അംഗീകരിക്കണം: പി.ജെ. കുര്യൻ
പാർട്ടി തീരുമാനങ്ങൾ അബിൻ വർക്കി അംഗീകരിക്കണമെന്ന് പി.ജെ. കുര്യൻ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസിൻ്റെ പുതിയ നേതൃത്വത്തെ എല്ലാവരും അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ മോഷണം ഗൗരവമായി കാണണമെന്നും കുര്യൻ കൂട്ടിച്ചേർത്തു.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിച്ചതിന് പിന്നാലെ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി പ്രതികരണവുമായി രംഗത്ത്. പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും കേരളത്തിൽ പ്രവർത്തിക്കാൻ ഒരവസരം നൽകണമെന്നും അദ്ദേഹം കോൺഗ്രസ് നേതാക്കളോട് അഭ്യർത്ഥിച്ചു. രാഹുൽ ഗാന്ധിയോടുള്ള കടപ്പാട് അറിയിച്ച അബിൻ, പിണറായിക്കെതിരെ കേരളത്തിൽ സമരം ശക്തമാക്കണമെന്നും കൂട്ടിച്ചേർത്തു.

യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം; ഐ ഗ്രൂപ്പിൽ അതൃപ്തി, അബിൻ വർക്കി നാളെ മാധ്യമങ്ങളെ കാണും
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് ഐ ഗ്രൂപ്പിൽ കടുത്ത അതൃപ്തി. അബിൻ വർക്കിയെ അപമാനിച്ചു എന്ന വിലയിരുത്തലുകളും ഉയരുന്നു. കെ.സി വേണുഗോപാലിന്റെ പക്ഷക്കാർക്ക് പാർട്ടിയിൽ പ്രത്യേക പരിഗണന നൽകുന്നുവെന്ന പരാതിയും ശക്തമാണ്. ഈ വിഷയങ്ങളിൽ അബിൻ വർക്കി നാളെ രാവിലെ 10 മണിക്ക് മാധ്യമങ്ങളെ കാണും.

യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം: അന്തിമ പോരാട്ടത്തിനൊരുങ്ങി ഐ ഗ്രൂപ്പ്
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർക്കിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഐ ഗ്രൂപ്പ് സമ്മർദ്ദം ശക്തമാക്കുന്നു. അധ്യക്ഷനെ നിയമിക്കാത്തതിൽ പ്രതിഷേധം ശക്തമാവുകയാണ്. രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ച് ഒരു മാസം കഴിഞ്ഞിട്ടും പുതിയ അധ്യക്ഷനെ നിയമിക്കാത്തതിൽ പ്രതിഷേധം ശക്തമാവുകയാണ്.

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്; എ ഗ്രൂപ്പ് ക്യാമ്പയിനുമായി യൂത്ത് കോൺഗ്രസ്
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം തുടരുന്നു. അബിൻ വർക്കിക്കായി സമൂഹമാധ്യമങ്ങളിൽ പരസ്യമായി കാമ്പയിൻ ആരംഭിച്ച് യൂത്ത് കോൺഗ്രസ് ഐ ഗ്രൂപ്പ് രംഗത്ത് എത്തിയിരിക്കുകയാണ് . അബിൻ വർക്കിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് അവർ വ്യക്തമാക്കി.

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തർക്കം തുടരുന്നു; എ ഗ്രൂപ്പ് സമ്മർദ്ദം ശക്തം
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിക്ക് ശേഷം അഞ്ച് ദിവസങ്ങൾ പിന്നിട്ടിട്ടും പുതിയ അധ്യക്ഷനെ കണ്ടെത്താൻ സംസ്ഥാന നേതൃത്വത്തിന് സാധിച്ചിട്ടില്ല. നിലവിൽ വൈസ് പ്രസിഡന്റായ അബിൻ വർക്കിയെ അധ്യക്ഷനാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

യൂത്ത് കോൺഗ്രസിൽ തമ്മിലടി; അബിൻ വർക്കെതിരെ വിമർശനം കനക്കുന്നു
യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അബിൻ വർക്കെതിരെ വിമർശനവുമായി പാർട്ടിയിലെ ഒരു വിഭാഗം രംഗത്ത്. സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലാണ് വിമർശനം ഉയർന്നത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ പിൻഗാമിയായി പുതിയ അധ്യക്ഷനെ നിയമിക്കാനിരിക്കെയാണ് ഈ വിവാദങ്ങൾ ഉടലെടുക്കുന്നത്.