Aamir Khan

ആമിർ ഖാനോ ഫഹദ് ഫാസിലോ, അയാളാര്..? സോഷ്യൽ മീഡിയയിൽ കത്തുന്ന ചർച്ച
മോഹൻലാൽ പങ്കുവെച്ച എമ്പുരാൻ കൗണ്ട്ഡൗൺ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ചർച്ചയായി. പോസ്റ്ററിലുള്ളത് ആമിർ ഖാനാണോ ഫഹദ് ഫാസിലാണോ എന്ന സംശയത്തിലാണ് ആരാധകർ. ടിക്കറ്റ് വിൽപ്പനയും മികച്ച രീതിയിൽ തുടരുന്നു.

ആമിർ ഖാൻ പ്രണയം സ്ഥിരീകരിച്ചു; ഗൗരി സ്പ്രാറ്റാണ് പുതിയ പങ്കാളി
ബെംഗളൂരു സ്വദേശിനിയായ ഗൗരി സ്പ്രാറ്റുമായി ഒരു വർഷമായി ഡേറ്റിംഗിലാണെന്ന് ആമിർ ഖാൻ സ്ഥിരീകരിച്ചു. 60-ാം ജന്മദിനാഘോഷത്തിനിടെയാണ് താരം ഈ വെളിപ്പെടുത്തൽ നടത്തിയത്. 25 വർഷത്തിലേറെയായി തനിക്കു ഗൗരിയെ അറിയാമെന്നും ആമിർ പറഞ്ഞു.

ആമിർ ഖാന്റെ പ്രതിഫല രീതി ശ്രദ്ധേയം; 20 വർഷമായി ഫീസ് വാങ്ങുന്നില്ല
കഴിഞ്ഞ 20 വർഷമായി സിനിമയ്ക്ക് പ്രതിഫലം വാങ്ങാറില്ലെന്ന് ആമിർ ഖാൻ. സിനിമയുടെ ലാഭത്തിൽ നിന്നാണ് തന്റെ വരുമാനമെന്ന് താരം. മലയാള സിനിമയിലെ പ്രതിഫല തർക്കങ്ങൾക്കിടെയാണ് ആമിർ ഖാന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നത്.

ദംഗൽ സിനിമയിൽ നിന്ന് ഫോഗട്ട് കുടുംബത്തിന് ലഭിച്ചത് വെറും ഒരു കോടി; വെളിപ്പെടുത്തലുമായി ബബിത ഫോഗട്ട്
ആമിർ ഖാന്റെ 'ദംഗൽ' സിനിമയിൽ നിന്ന് തങ്ങളുടെ കുടുംബത്തിന് ലഭിച്ച തുക വെളിപ്പെടുത്തി ബബിത ഫോഗട്ട്. ലോക ബോക്സോഫീസിൽ 2000 കോടിയിലേറെ നേടിയ ചിത്രത്തിൽ നിന്ന് ഫോഗട്ട് കുടുംബത്തിന് ലഭിച്ചത് വെറും ഒരു കോടി രൂപ മാത്രം. എന്നാൽ പണത്തേക്കാൾ വലുത് ആളുകളുടെ സ്നേഹവും ആദരവുമാണെന്ന് ബബിത പറഞ്ഞു.

‘ലാപതാ ലേഡീസ്’ സുപ്രീംകോടതിയിൽ പ്രദർശിപ്പിക്കുന്നു
ലിംഗസമത്വത്തെ അടിസ്ഥാനമാക്കിയുള്ള 'ലാപതാ ലേഡീസ്' എന്ന ചിത്രം ഇന്ന് സുപ്രീംകോടതിയിൽ പ്രദർശിപ്പിക്കുന്നു. കിരൺ റാവു സംവിധാനം ചെയ്ത ഈ ചിത്രം ജഡ്ജിമാർക്കും കോടതി ഉദ്യോഗസ്ഥർക്കും വേണ്ടിയാണ് പ്രദർശിപ്പിക്കുന്നത്. ആമിർ ഖാൻ നിർമിച്ച ചിത്രം മികച്ച പ്രതികരണമാണ് നേടിയത്.