AAIB

അഹമ്മദാബാദ് വിമാന അപകടം; വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടിനെതിരെ എഎഐബി
അഹമ്മദാബാദ് വിമാന അപകടത്തെക്കുറിച്ചുള്ള വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടിനെതിരെ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ രംഗത്ത്. അന്താരാഷ്ട്ര മാധ്യമങ്ങൾ നടത്തുന്ന ഊഹാപോഹങ്ങൾ നിരുത്തരവാദപരമാണെന്നും എഎഐബി പ്രസ്താവനയിൽ അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും എഎഐബി വ്യക്തമാക്കി.

അഹമ്മദാബാദ് വിമാന അപകടം: കാരണം എഞ്ചിൻ തകരാറോയെന്ന് എഎഐബി
അഹമ്മദാബാദ് വിമാന അപകടത്തിന്റെ കാരണം എഞ്ചിൻ കൺട്രോൾ യൂനിറ്റ് തകരാറാണോയെന്ന് എഎഐബി അന്വേഷിക്കുന്നു. ഇതിന്റെ ഭാഗമായി ഇലക്ട്രിക്കൽ, സോഫ്റ്റ്വെയർ തകരാറുകൾ ഉണ്ടോയെന്ന് പ്രധാനമായും പരിശോധിക്കും. അപകടത്തിന് മുൻപ് മൂന്നാഴ്ചയ്ക്കിടെ വിമാനത്തിന് രണ്ട് തകരാറുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

അഹമ്മദാബാദ് വിമാന ദുരന്തം: എഞ്ചിനുകളിലേക്കുള്ള ഇന്ധന സ്വിച്ചുകൾ ഓഫായെന്ന് കണ്ടെത്തൽ
അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോ പുറത്തുവിട്ടു. വിമാനം ടേക്ക് ഓഫ് ചെയ്ത് 32 സെക്കൻഡിനുള്ളിൽ രണ്ട് എഞ്ചിനുകളും പ്രവർത്തനരഹിതമായി. എഞ്ചിനുകളിലേക്കുള്ള ഇന്ധന സ്വിച്ചുകൾ ഓഫായതാണ് അപകടകാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.

അഹമ്മദാബാദ് വിമാനാപകടം: പ്രാഥമിക റിപ്പോർട്ട് വെള്ളിയാഴ്ച പുറത്ത് വിട്ടേക്കും
അഹമ്മദാബാദ് വിമാനാപകടത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ട് വെള്ളിയാഴ്ച പുറത്തുവിടുമെന്ന് സൂചന. റിപ്പോർട്ട് കേന്ദ്ര വ്യോമയാന സെക്രട്ടറി ഇന്ന് പാർലമെന്ററി സമിതിക്ക് മുന്നിൽ വിശദീകരിക്കും. അപകടത്തെക്കുറിച്ച് എയർ ഇന്ത്യ CEO അടക്കമുള്ളവരെയും സമിതി വിളിപ്പിച്ചിട്ടുണ്ട്.