A Thankappan

രാഹുൽ മാങ്കൂട്ടത്തിൽ ഇനി പാലക്കാട് സ്ഥാനാർത്ഥിയാകില്ലെന്ന് എ തങ്കപ്പൻ
ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ ട്വന്റിഫോറിനോട് സംസാരിക്കവെ രാഹുൽ മാങ്കൂട്ടത്തിൽ ഇനി പാലക്കാട് സ്ഥാനാർത്ഥിയാകില്ലെന്ന് പറഞ്ഞു. ലൈംഗിക പീഡന-ഭ്രൂണഹത്യ കേസിൽ ജാമ്യാപേക്ഷ തള്ളിയതോടെ രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം പ്രത്യേക അന്വേഷണ സംഘം ഊർജ്ജിതമാക്കിയിട്ടുണ്ട്. അടുത്ത തിരഞ്ഞെടുപ്പിലും പാലക്കാട് യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുലിനെ ആരും വിളിച്ചില്ല, കണ്ണാടിയിൽ യോഗം ചേർന്നിട്ടില്ലെന്ന് എ.തങ്കപ്പൻ
രാഹുൽ മാങ്കൂട്ടത്തിലിനെ ആരും വിളിച്ചിട്ടില്ലെന്നും കണ്ണാടിയിൽ യോഗം ചേർന്നിട്ടില്ലെന്നും പാലക്കാട് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ. രാഹുൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന കാര്യത്തിൽ കെപിസിസി മറുപടി നൽകും. പഞ്ചായത്തിൻ്റെ വികസന കാര്യങ്ങൾക്കാണ് രാഹുൽ പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കത്ത് വിവാദം: പ്രസക്തിയില്ലെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ
പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ കത്ത് വിവാദത്തെക്കുറിച്ച് പ്രതികരിച്ചു. കത്തിന് പ്രസക്തിയില്ലെന്നും ആധികാരികതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിലെ അതൃപ്തികൾ പരിഹരിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.