A Padmakumar

Sabarimala gold theft

ശബരിമല സ്വര്ണ്ണക്കൊള്ള: മുന് ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിന്റെ വീട്ടില് പരിശോധന

നിവ ലേഖകൻ

ശബരിമല സ്വർണ്ണ കുംഭകോണ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിൻ്റെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. ആറന്മുളയിലെ വീട്ടിൽ നിന്നാണ് നിർണ്ണായക രേഖകൾ കണ്ടെത്തിയത്. നിലവിൽ പത്മകുമാർ റിമാൻഡിലാണ്.

Sabarimala gold theft

ശബരിമല സ്വർണ്ണ കവർച്ച: പത്മകുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി റിമാൻഡ് റിപ്പോർട്ട്

നിവ ലേഖകൻ

ശബരിമല സ്വർണ്ണ കവർച്ചയുമായി ബന്ധപ്പെട്ട് അന്നത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന എ. പത്മകുമാറിനെതിരെ റിമാൻഡ് റിപ്പോർട്ട്. ദേവസ്വം മിനുട്സിൽ 'ചെമ്പുപാളി' എന്ന് സ്വന്തം കൈപ്പടയിൽ എഴുതിയത് എ. പത്മകുമാറാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്വർണ്ണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോകാൻ ഗൂഢാലോചന നടത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ ഉണ്ട്.

Sabarimala gold scam

ശബരിമല സ്വര്ണക്കൊള്ള: എ. പത്മകുമാറിൻ്റെ അറസ്റ്റ് തദ്ദേശ തിരഞ്ഞെടുപ്പിൽ ചർച്ചയാകും

നിവ ലേഖകൻ

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ സി.പി.ഐ.എം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാറിൻ്റെ അറസ്റ്റ് തദ്ദേശ തിരഞ്ഞെടുപ്പിൽ ചർച്ചാ വിഷയമാകും. ഈ അറസ്റ്റ് പ്രതിപക്ഷവും ബിജെപിയും പ്രചാരണ വിഷയമാക്കാൻ സാധ്യതയുണ്ട്. എന്നാൽ പ്രാദേശിക വിഷയങ്ങൾക്കാണ് തിരഞ്ഞെടുപ്പിൽ മുൻഗണന നൽകുന്നതെങ്കിൽ സ്വർണ്ണക്കൊള്ള വലിയ തിരിച്ചടിയാകില്ലെന്ന് സി.പി.ഐ.എം കണക്കുകൂട്ടുന്നു

Sabarimala gold scam

ശബരിമല സ്വര്ണക്കൊള്ള: പത്മകുമാറിനെ കസ്റ്റഡിയില് വാങ്ങാന് SIT; അറസ്റ്റോടെ വിവാദത്തിന് അവസാനമാകുമോ?

നിവ ലേഖകൻ

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ പ്രത്യേക അന്വേഷണ സംഘം ഉടൻ അപേക്ഷ നൽകും. അദ്ദേഹത്തിന്റെ അറസ്റ്റോടെ സ്വർണ്ണക്കൊള്ള വിവാദത്തിന് അവസാനമാകുമോ എന്നതാണ് പ്രധാന ചോദ്യം. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പത്മകുമാറിൻ്റെ അറസ്റ്റ് സി.പി.ഐ.എമ്മിന് പ്രതിരോധം സൃഷ്ടിച്ചിരിക്കുകയാണ്.

Sabarimala gold case

ശബരിമല സ്വര്ണക്കൊള്ള: ദേവസ്വം ബോര്ഡ് മുന് പ്രസിഡന്റ് എ പത്മകുമാര് റിമാന്ഡില്

നിവ ലേഖകൻ

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ റിമാൻഡ് ചെയ്തു. പ്രത്യേക അന്വേഷണസംഘം നാലുമണിക്കൂറോളം ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്ത പത്മകുമാറിനെ ഉടൻതന്നെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റും. ഈ കേസിൽ എത് ഉന്നതൻ ആയാലും മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് ദേവസ്വം വകുപ്പും മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അറിയിച്ചിട്ടുണ്ട്.

Sabarimala gold scam

സ്വർണ്ണ കുംഭകോണം: പത്മകുമാറിനെതിരെ അറസ്റ്റ്, കൊല്ലത്ത് കനത്ത സുരക്ഷ

നിവ ലേഖകൻ

ശബരിമല സ്വർണ്ണ കുംഭകോണവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ SIT അറസ്റ്റ് ചെയ്തു. അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട് കൊല്ലത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി. രഹസ്യാന്വേഷണ റിപ്പോർട്ടിനെത്തുടർന്ന് ജഡ്ജിയുടെ വീടിന്റെ പരിസരത്തും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Sabarimala gold robbery case

ശബരിമല സ്വർണക്കൊള്ള കേസ്: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ അറസ്റ്റിൽ

നിവ ലേഖകൻ

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് രഹസ്യ കേന്ദ്രത്തിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇദ്ദേഹത്തെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

Sabarimala gold robbery

ശബരിമല സ്വര്ണക്കൊള്ള: മന്ത്രിമാരും ജയിലില് പോകും; രൂക്ഷ വിമര്ശനവുമായി ചെന്നിത്തല

നിവ ലേഖകൻ

ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ മുഖ്യ സൂത്രധാരനെന്ന് കണ്ടെത്തിയ എ. പത്മകുമാറിൻ്റെ അറസ്റ്റിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല. രണ്ട് ദേവസ്വം ബോർഡ് പ്രസിഡന്റുമാർ ജയിലിലായിരിക്കുന്നുവെന്നും, ഇതിന് പിന്നിൽ മന്ത്രിമാരടക്കമുള്ളവരുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ശബരിമലയിലെ സ്വർണം അടിച്ചുമാറ്റിയതിന് പിന്നിൽ സി.പി.ഐ.എമ്മിന്റെ ഉന്നത നേതാക്കളാണെന്നും മന്ത്രിമാരടക്കമുള്ളവർ ജയിലിൽ പോകുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Sabarimala gold heist

ശബരിമല സ്വര്ണക്കൊള്ള: രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്ന് വിശ്വസിക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്

നിവ ലേഖകൻ

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം മുൻ പ്രസിഡന്റ് എ. പത്മകുമാർ അറസ്റ്റിലായ സംഭവത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. സ്വർണക്കൊള്ളയുടെ മുഖ്യ ആസൂത്രകൻ എ. പത്മകുമാറാണെന്ന പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ് നടന്നത്. രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്ന് തങ്ങളും ജനങ്ങളും വിശ്വസിക്കുന്നുണ്ടെന്നും, ഇതിൽ നിന്ന് അന്വേഷണം മുന്നോട്ട് പോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Padmakumar Arrest

പത്മകുമാറിനെ തള്ളാനാവില്ല, അറസ്റ്റിൽ സി.പി.ഐ.എം പ്രതിരോധത്തിലാകില്ലെന്ന് എം.വി. ഗോവിന്ദൻ

നിവ ലേഖകൻ

ശബരിമല സ്വർണക്കൊള്ള കേസിൽ എ. പത്മകുമാറിൻ്റെ അറസ്റ്റിൽ പ്രതികരണവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടി ആരെയും സംരക്ഷിക്കില്ലെന്നും കുറ്റക്കാരനാണെന്ന് കോടതിയിൽ തെളിയിക്കണം എന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിലായതുകൊണ്ട് മാത്രം ഒരാളെ തള്ളിക്കളയാൻ സാധിക്കുമോയെന്നും കുറ്റം തെളിയിക്കുന്നതുവരെ കുറ്റാരോപിതൻ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Padmakumar arrest reaction

പത്മകുമാറിനെ അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി

നിവ ലേഖകൻ

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാറിൻ്റെ അറസ്റ്റിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി. തെറ്റ് ചെയ്താൽ ആരും രക്ഷപ്പെടില്ലെന്നും കുറ്റക്കാരനെന്ന് കണ്ടാൽ പത്മകുമാർ ശിക്ഷിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിൽ അഴിമതിക്ക് ഒരിടവുമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Sabarimala gold theft

ശബരിമല സ്വർണ്ണക്കൊള്ള: മുൻ ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാർ അറസ്റ്റിൽ

നിവ ലേഖകൻ

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാറിനെ SIT അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ വെച്ച് എസ്ഐടി തലവൻ എസ്.പി. ശശിധരന്റെ നേതൃത്വത്തിലായിരുന്നു അദ്ദേഹത്തെ ചോദ്യം ചെയ്തത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് എ. പത്മകുമാർ ഒത്താശ ചെയ്തെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തൽ.