A N Shamseer

വാച്ച് ആന്ഡ് വാര്ഡിനെ മര്ദ്ദിച്ചെന്ന ആരോപണം തെറ്റ്; സ്പീക്കറെയും മുഖ്യമന്ത്രിയെയും വിമര്ശിച്ച് സണ്ണി ജോസഫ്
പ്രതിപക്ഷ അംഗങ്ങളെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ സ്പീക്കർ എ.എൻ. ഷംസീറിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് രംഗത്ത്. വാച്ച് ആന്ഡ് വാര്ഡിനെ പ്രതിപക്ഷ അംഗങ്ങള് മര്ദ്ദിച്ചെന്ന വാദം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിഷേധങ്ങളെ മുഖ്യമന്ത്രി ന്യായീകരിക്കുന്നുവെന്നും, പ്രതിഷേധം തടയുന്നതിന് വാച്ച് ആന്ഡ് വാര്ഡിനെ ഉപയോഗിക്കുന്നുവെന്നും സണ്ണി ജോസഫ് ആരോപിച്ചു.

ആർഎസ്എസിനെക്കുറിച്ചുള്ള സ്പീക്കറുടെ പ്രസ്താവന: മന്ത്രിമാർ തള്ളി, വിവാദം കനക്കുന്നു
സ്പീക്കർ എ എൻ ഷംസീറിന്റെ ആർഎസ്എസിനെക്കുറിച്ചുള്ള പ്രസ്താവനയെ മന്ത്രിമാർ തള്ളിക്കളഞ്ഞു. എഡിജിപി എം ആർ അജിത് കുമാറിനെതിരെ പി വി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ വിവാദമായി. സ്പീക്കറും എംഎൽഎയും തമ്മിലുള്ള വാക്പോര് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചു.

ആർഎസ്എസ് നേതാവുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ച: സ്പീക്കർ എ എൻ ഷംസീർ ന്യായീകരിച്ചു
നിയമസഭാ സ്പീക്കർ എ എൻ ഷംസീർ, എഡിജിപി എം ആർ അജിത് കുമാർ ആർഎസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ചയെ ന്യായീകരിച്ചു. എന്നാൽ പി വി അൻവർ എംഎൽഎ ഈ കൂടിക്കാഴ്ചയെ വിമർശിച്ചു. എഡിജിപി അജിത് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് അൻവർ അറിയിച്ചു.