A K Saseendran

പ്രഫുൽ പട്ടേലിന് അയോഗ്യരാക്കാൻ അധികാരമില്ല: മന്ത്രി എ.കെ. ശശീന്ദ്രൻ
എൻസിപി നേതാവ് പ്രഫുൽ പട്ടേലിന് തങ്ങളെ അയോഗ്യരാക്കാൻ അധികാരമില്ലെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. അതിരപ്പിള്ളിയിലെ ആന ചരിഞ്ഞ സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻസിപി തർക്കത്തിൽ കോടതി വിധി മഹാരാഷ്ട്രയിൽ മാത്രം ബാധകമാണെന്നും മന്ത്രി വ്യക്തമാക്കി.

വനംമന്ത്രിയ്ക്കെതിരെ രൂക്ഷ വിമർശനം
വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനെതിരെ കെ. മുരളീധരനും വി.ഡി. സതീശനും രൂക്ഷ വിമർശനം ഉന്നയിച്ചു. വന്യമൃഗശല്യം നേരിടാൻ സർക്കാർ പരാജയപ്പെട്ടുവെന്നും മന്ത്രിക്ക് വകുപ്പ് ഭരിക്കാൻ അറിയില്ലെന്നും ആരോപണമുയർന്നു. മലയോര ജനത ഭീതിയിലാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

എൻസിപിയിൽ മന്ത്രിമാറ്റത്തിനായി നിർണായക നീക്കങ്ങൾ; എ കെ ശശീന്ദ്രനെ മാറ്റിയേക്കും
എൻസിപിയിൽ മന്ത്രിമാറ്റത്തിനായി നിർണായക നീക്കങ്ങൾ നടക്കുന്നതായി റിപ്പോർട്ട്. എ കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയേക്കുമെന്നാണ് വിവരം. എന്നാൽ തന്റെ അറിവിൽ അങ്ങനെ യാതൊരു നീക്കവും നടന്നിട്ടില്ലെന്ന് എ കെ ശശീന്ദ്രൻ പ്രതികരിച്ചു.

വയനാട്ടിൽ സംസ്ഥാന സർക്കാർ നേതൃത്വത്തിൽ ടൗൺഷിപ്പ്: വനം മന്ത്രി
വയനാട്ടിൽ ടൗൺ ഷിപ്പ് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ മാത്രമാണ് നടപ്പിലാക്കുകയെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പ്രസ്താവിച്ചു. മന്ത്രിസഭാ ഉപസമിതി യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ...