ചാല ഗവ. ഐടിഐയിൽ അഡിറ്റീവ് മാനുഫാക്ചറിങ്ങ് ടെക്നീഷ്യൻ (3D പ്രിന്റിങ്ങ്) തസ്തികയിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. മാർച്ച് 1 ന് രാവിലെ 11 മണിക്ക് പാപ്പനംകോടുള്ള ചാല ഐടിഐയിൽ വെച്ചാണ് അഭിമുഖം. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.