അയർലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മികച്ച പ്രകടനം കാഴ്ചവച്ചു. ജെമീമ റോഡ്രിഗസിന്റെ സെഞ്ച്വറിയും മറ്റ് താരങ്ങളുടെ അർധസെഞ്ച്വറികളും ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചു. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 370 റൺസാണ് ഇന്ത്യ നേടിയത്.