ദേവസ്വം വിജിലൻസ്

Sabarimala gold controversy

ശബരിമല ദ്വാരപാലക ശിൽപ വിവാദം: സ്വർണപ്പാളി മാറ്റിയെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തൽ

നിവ ലേഖകൻ

ശബരിമല ദ്വാരപാലക ശിൽപ വിവാദത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രതിക്കൂട്ടിലാക്കി സ്വർണപ്പാളി വിവാദത്തിൽ നിർണായക നിഗമനവുമായി ദേവസ്വം വിജിലൻസ് രംഗത്ത്. അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ പാളികൾ അല്ല തിരികെ കൊണ്ടുവന്നതെന്നാണ് കണ്ടെത്തൽ. 2019 ൽ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറിയിരുന്നത് സ്വർണം പൊതിഞ്ഞ പാളികൾ തന്നെയായിരുന്നുവെന്നാണ് ദേവസ്വം ഉദ്യോഗസ്ഥൻ നൽകിയ മൊഴി.

Sabarimala gold controversy

ശബരിമല സ്വര്ണപ്പാളി വിവാദം: ഉണ്ണികൃഷ്ണന് പോറ്റിയുടെ മൊഴിയെടുത്തു

നിവ ലേഖകൻ

ശബരിമല സ്വർണപ്പാളി വിവാദത്തിൽ ആരോപണവിധേയനായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയെടുത്ത് ദേവസ്വം വിജിലൻസ്. അദ്ദേഹത്തെ ഏകദേശം നാല് മണിക്കൂറോളം ചോദ്യം ചെയ്തു. അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്നും അന്വേഷണസംഘത്തിൻ്റെ ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകിയെന്നും ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് പറഞ്ഞു.

Sabarimala gold controversy

ശബരിമല സ്വര്ണപ്പാളി വിവാദം: ഉണ്ണികൃഷ്ണന് പോറ്റിയെ ഇന്ന് ചോദ്യം ചെയ്യും; ദേവസ്വം ബോര്ഡ് യോഗവും

നിവ ലേഖകൻ

ശബരിമലയിലെ സ്വര്ണപ്പാളി വിവാദത്തില് അന്വേഷണം ശക്തമാക്കി ദേവസ്വം വിജിലന്സ്. സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റിയെ ഇന്ന് ചോദ്യം ചെയ്യും. ഇതിനിടെ തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ അനൗദ്യോഗിക യോഗവും ഇന്ന് ചേരും. കൂടുതല് ചോദ്യം ചെയ്യലിലൂടെ ദുരൂഹതകള് നീക്കാമെന്നാണ് അന്വേഷണസംഘം കരുതുന്നത്.

Sabarimala Gold controversy

ശബരിമല സ്വർണ്ണപ്പാളി വിവാദം: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളിൽ ദേവസ്വം വിജിലൻസ് അന്വേഷണം തുടങ്ങി

നിവ ലേഖകൻ

ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളിൽ ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചു. 2019 ൽ സ്വർണപ്പാളി സ്പോൺസർക്ക് കൈമാറിയതിൽ ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് സമ്മതിച്ചു. ഉണ്ണികൃഷ്ണൻപോറ്റി ആരാണെന്ന് ദേവസ്വം ബോർഡിന് അറിയില്ലെന്നും ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Sabarimala Gold Plating

ശബരിമല സ്വർണപ്പാളി വിവാദം: വിജിലൻസ് അന്വേഷണം ബെംഗളൂരുവിലേക്ക്

നിവ ലേഖകൻ

ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണം ബെംഗളൂരുവിലേക്ക് വ്യാപിപ്പിക്കുന്നു. സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയെയും സുഹൃത്തുക്കളെയും വ്യവസായികളായ രണ്ടുപേരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം. 2019 ൽ കൊണ്ടുപോയ സ്വർണ്ണപ്പാളി ബെംഗളൂരുവിലെ ക്ഷേത്രത്തിൽ പ്രദർശിപ്പിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തി.

Sabarimala missing peetha

ശബരിമലയിൽ കാണാതായ പീഠം കണ്ടെത്തി; ദുരൂഹതയെന്ന് വിജിലൻസ്

നിവ ലേഖകൻ

ശബരിമലയിൽ കാണാതായ ദ്വാരപാലക ശില്പങ്ങളുടെ പീഠം കണ്ടെത്തി. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്നാണ് ദേവസ്വം വിജിലൻസ് പീഠം കണ്ടെത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റി ഉന്നയിച്ച ആരോപണങ്ങളിൽ ദുരൂഹതയുണ്ടെന്ന് വിജിലൻസ് വിലയിരുത്തി.