വയനാട്ടിൽ എൻഡിഎയുടെ കള്ള പ്രചരണം; പ്രിയങ്ക ഗാന്ധി ശക്തമായി പ്രതികരിക്കുന്നു

Anjana

Priyanka Gandhi Wayanad campaign

വയനാട്ടിൽ എൻഡിഎ കള്ള പ്രചരണം നടത്തുന്നുവെന്ന് കോൺ​ഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ​ഗാന്ധി ആരോപിച്ചു. സ്വത്ത് വിവരങ്ങൾ മറച്ചു വെച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞതെല്ലാം വസ്തുതയാണെന്നും അവർ വ്യക്തമാക്കി. നാമനിർദ്ദേശപത്രിക വരണാധികാരി സ്വീകരിച്ചിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു. കേന്ദ്രസർക്കാർ രാഹുൽ ഗാന്ധിയെ വേട്ടയാടിയെന്നും അദ്ദേഹത്തെ മോശമായി ചിത്രീകരിക്കാൻ സർവ്വസന്നാഹങ്ങളും ഉപയോഗിച്ചുവെന്നും പ്രിയങ്ക​ഗാന്ധി ആരോപിച്ചു. എന്നാൽ കേന്ദ്രം ആക്രമിക്കുമ്പോഴും വയനാട്ടുകാർ ഒപ്പം നിന്നുവെന്നും വയനാട്ടുകാരുടെ സ്നേഹമാണ് തൻറെ സഹോദരന് ധൈര്യം നൽകിയതെന്നും അവർ കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ശരിയായത് എന്താണോ അതിനുവേണ്ടി പോരാടുന്ന ചരിത്രമാണ് വയനാടിനുള്ളതെന്ന് പ്രിയങ്ക ​ഗാന്ധി പറ‍ഞ്ഞു. പഴശ്ശിരാജയുടെ ഭൂമിയാണിതെന്നും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ഭൂമിയാണെന്നും അവർ കൂട്ടിച്ചേർത്തു. ഭരണഘടനയെ ബഹുമാനിക്കാത്ത സർക്കാരാണ് ബിജെപിയുടേതെന്നും ഭരണഘടന മൂല്യങ്ങൾ ദുർബലപ്പെടുത്തുകയും മനുഷ്യരെ വിഭജിക്കുകയും ചെയ്യുന്നുവെന്നും പ്രിയങ്ക വിമർശിച്ചു. ഇവിടെ കഷ്ടപ്പെടുന്നത് സാധാരണക്കാരാണെന്നും അംബാനിയും അദാനിയും അല്ലെന്നും അവർ ചൂണ്ടിക്കാട്ടി.

വയനാട്ടിലെ ജനങ്ങൾക്ക് ഫണ്ട് നൽകിയില്ലെന്നും നരേന്ദ്രമോദി പിന്നെ എന്തിനാണ് ഇവിടെ വന്നതെന്നും പ്രിയങ്ക ചോദിച്ചു. അർഹമായ ധനസഹായം പോലും നൽകുന്നില്ലെന്നും പ്രകൃതിദുരന്തങ്ങൾക്ക് നഷ്ടപരിഹാരം എന്നത് അവകാശമാണെന്നും അവർ പറഞ്ഞു. എത്ര ഭൂരിപക്ഷം നേടുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി, ഓരോ വോട്ടും തനിക്ക് ജനങ്ങളോടുള്ള ഉത്തരവാദിത്തമാണെന്നും അത് സ്നേഹത്തിൻറെയും വിശ്വാസത്തിന്റെയും പ്രതീകമാണെന്നും പ്രിയങ്ക ​ഗാന്ധി വ്യക്തമാക്കി.

  വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്; കോൺഗ്രസ് നേതൃത്വം കുടുക്കിൽ

Story Highlights: Priyanka Gandhi accuses NDA of false propaganda in Wayanad, defends asset disclosure and nomination acceptance

Related Posts
വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്; കോൺഗ്രസ് നേതൃത്വം കുടുക്കിൽ
Wayanad DCC treasurer suicide note

വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യ കുറിപ്പ് പുറത്തുവന്നു. കുറിപ്പിൽ പ്രമുഖ Read more

വയനാട് പനമരം പഞ്ചായത്തിൽ എൽഡിഎഫിന് തിരിച്ചടി; യുഡിഎഫിന് ഭരണം
Panamaram Panchayat Wayanad

വയനാട്ടിലെ പനമരം പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. യുഡിഎഫിന്റെ അവിശ്വാസ പ്രമേയം വിജയിച്ചു. Read more

  കോൺഗ്രസ് നേതാവിന്റെയും മകന്റെയും മരണം: സമഗ്ര അന്വേഷണം വേണമെന്ന് സിപിഐഎം
പെരിയ കേസ് പ്രതികളെ സന്ദര്‍ശിച്ച പി ജയരാജനെ ജയില്‍ ഉപദേശക സമിതിയില്‍ നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസ്
P Jayarajan jail visit controversy

കണ്ണൂരിലെ പെരിയ കേസ് പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച സിപിഐഎം നേതാവ് പി ജയരാജനെ Read more

നീതിയുടെ വഴി ഉപേക്ഷിക്കില്ല; ക്രൈസ്തവ സഭകളുടെ പിന്തുണ തേടി വി.ഡി. സതീശൻ
V D Satheesan Christian support

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നീതിയുടെ വഴി ഉപേക്ഷിക്കില്ലെന്ന് പ്രഖ്യാപിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ Read more

വയനാട് ഡിസിസി നേതൃത്വത്തിന്റെ വാദം പൊളിയുന്നു; എൻ എം വിജയന്റെ സാമ്പത്തിക ബാധ്യതകൾ അറിഞ്ഞിരുന്നുവെന്ന് തെളിവുകൾ
Wayanad DCC NM Vijayan financial troubles

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ സാമ്പത്തിക ബാധ്യതകളെക്കുറിച്ച് അറിവില്ലെന്ന നേതൃത്വത്തിന്റെ Read more

മുസ്ലിം ലീഗുമായുള്ള ബന്ധം ശക്തമെന്ന് രമേശ് ചെന്നിത്തല
Ramesh Chennithala Muslim League

മുസ്ലിം ലീഗിനെ പ്രശംസിച്ച് രമേശ് ചെന്നിത്തല രംഗത്തെത്തി. എല്ലാക്കാലത്തും ലീഗ് തന്നോടൊപ്പമുണ്ടെന്ന് അദ്ദേഹം Read more

  നിതീഷ് റാണയുടെ കേരള വിരുദ്ധ പരാമർശം: നിയമനടപടി പരിഗണിക്കുമെന്ന് കോൺഗ്രസ്
മുഖ്യമന്ത്രി സ്ഥാനം ചർച്ചയ്ക്ക് സമയമല്ല; തദ്ദേശ തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് രമേശ് ചെന്നിത്തല
Ramesh Chennithala local elections

മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് ഇപ്പോൾ സമയമല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. Read more

രമേശ് ചെന്നിത്തല പട്ടിക്കാട് ജാമിഅഃ നൂരിയ്യ സമ്മേളനത്തിൽ; രാഷ്ട്രീയ നീക്കങ്ങൾ സജീവം
Ramesh Chennithala Jamia Nooriya conference

രമേശ് ചെന്നിത്തല പട്ടിക്കാട് ജാമിഅഃ നൂരിയ്യയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്നു. എൻ.എസ്.എസ്., എസ്.എൻ.ഡി.പി. Read more

വയനാട് സഹകരണ മേഖലയിലെ അഴിമതി: ഡിസിസി നേതാവ് ഗുരുതര ആരോപണങ്ങളുമായി രംഗത്ത്
Wayanad cooperative corruption

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റേയും മകന്റേയും ആത്മഹത്യയെ തുടർന്നുണ്ടായ നിയമനക്കോഴ വിവാദത്തിൽ Read more

Leave a Comment