പിപി ദിവ്യയ്ക്ക് ജാമ്യം: കർശന വ്യവസ്ഥകളോടെ കോടതി ഉത്തരവ്

Anjana

PP Divya bail
തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി പിപി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നു. സ്ത്രീയെന്ന പരിഗണന പ്രതിക്ക് നൽകുന്നതായും പ്രതിക്ക് സ്വഭാവിക മനുഷ്യവകാശം നൽകാമെന്നും കോടതി വ്യക്തമാക്കി. ദിവ്യയുടെ ആരോഗ്യസ്ഥിതിയും പിതാവിന്റെ രോഗാവസ്ഥയും പരിഗണിച്ചതായി ജാമ്യ ഉത്തരവിൽ പറയുന്നു. ജയിലിനല്ല ജാമ്യത്തിനാണ് ആദ്യ പരിഗണനയെന്നും പ്രതിക്കെതിരായ പൊതുവികാരം ജാമ്യം തടയുന്നതിന് മതിയായ കാരണമല്ലെന്നും കോടതി വ്യക്തമാക്കി. പൊതുപ്രവർത്തകയായ പ്രതി ഇനി അന്വേഷണത്തോട് നിസഹകരിക്കുമെന്ന് കരുതാനാകില്ലെന്നും ജാമ്യം ലഭിച്ചാലും കേസ് അട്ടിമറിക്കാൻ കഴിയുമെന്ന് കരുതുന്നില്ലെന്നും കോടതി പറയുന്നു. കൈക്കൂലി വാങ്ങിയോ ഇല്ലയോ എന്നത് പ്രസക്തിയില്ലെന്നും ജാമ്യാപേക്ഷയിൽ വിഷയം പരിഗണിക്കേണ്ടതില്ലെന്നും അത് അന്വേഷണത്തിലാണ് കണ്ടത്തേണ്ടതെന്നും കോടതി വ്യക്തമാക്കി. സാഹചര്യങ്ങൾ മാത്രം പരിഗണിച്ചുകൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കർശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ ബോണ്ട്, 2 ആൾ ജാമ്യം, ജില്ല വിട്ടു പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, പാസ്പോർട്ട് സമർപ്പിക്കണം എന്നിവയാണ് ജാമ്യ വ്യവസ്ഥയിൽ ഉൾപ്പെടുന്നത്. കഴിഞ്ഞ 11 ദിവസമായി പള്ളിക്കുന്ന് വനിതാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു ദിവ്യ. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമായിരുന്നു അവരുടെ വാദം. യാത്രയയപ്പ് യോഗത്തിലെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പ്രതിഭാ​ഗം കോടതിയിൽ സമ്മതിച്ചിരുന്നു.
  ശ്രീനാരായണഗുരുവിനെ സനാതന ധര്‍മ്മത്തിന്റെ വക്താവാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി
Story Highlights: Thalassery Principal Sessions Court grants bail to PP Divya in ADM Naveen Babu death case with strict conditions
Related Posts
പി പി ദിവ്യയുടെ ജാമ്യ ഉപാധികളിൽ ഇളവ്: ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാം
PP Divya bail conditions

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണക്കേസിൽ പ്രതിയായ സിപിഐഎം നേതാവ് പി പി Read more

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
എഡിഎം നവീൻ ബാബു മരണം: സിബിഐ അന്വേഷണത്തെ എതിർത്ത് സർക്കാർ, കോടതി വിശദീകരണം തേടി
ADM Naveen Babu death investigation

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ വാദിച്ചു. Read more

കരുവന്നൂർ കേസ്: പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് ഹൈക്കോടതി
Karuvannur case bail

കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസിലെ പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് ഹൈക്കോടതി Read more

  ആലുവയിൽ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പിടിയിൽ
പി പി ദിവ്യയ്ക്കെതിരെ വ്യാജ വാർത്ത പ്രചരണത്തിന് കേസ്
PP Divya fake news case

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യപ്രേരണ കേസിൽ പ്രതിയായ പി പി ദിവ്യയ്ക്കെതിരെ വ്യാജ Read more

വ്യാജ വാർത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി പി ദിവ്യ
PP Divya legal action fake news

പി പി ദിവ്യ വ്യാജ വാർത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. തന്നെയും കുടുംബത്തെയും Read more

എഡിഎം നവീൻ ബാബു കേസ്: പി പി ദിവ്യ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി
PP Divya ADM Naveen Babu case

എഡിഎം കെ നവീൻ ബാബുവിന്റെ ആത്മഹത്യ പ്രേരണ കേസിൽ ജാമ്യം ലഭിച്ച പി Read more

പാർട്ടി നടപടിയിൽ അതൃപ്തിയില്ല; വ്യാജ പ്രചാരണങ്ങൾ തള്ളി പി.പി. ദിവ്യ
PP Divya party action

പി.പി. ദിവ്യ പാർട്ടി നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ചെന്ന വാർത്തകൾ തള്ളിക്കളഞ്ഞു. പാർട്ടി വേദികളിൽ Read more

സമൂഹത്തിന് മുന്നിൽ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയായി മാറി: പിപി ദിവ്യ
PP Divya misunderstood society

പിപി ദിവ്യ സമൂഹത്തിന് മുന്നിൽ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയായി മാറിയെന്ന് വെളിപ്പെടുത്തി. എല്ലാ സത്യങ്ങളും Read more

  വനനിയമ ഭേദഗതി ബിൽ: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പി.വി അൻവർ
നവീൻ ബാബുവിന്റെ കുടുംബത്തെ സിപിഐഎം അപമാനിച്ചു: കെ സുരേന്ദ്രൻ
K Surendran CPM criticism

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സിപിഐഎമ്മിനെതിരെ ആരോപണം ഉന്നയിച്ചു. പിപി ദിവ്യയുടെ Read more

നവീന്‍ ബാബു മരണക്കേസ്: ജാമ്യത്തിൽ പുറത്തിറങ്ങിയ പി പി ദിവ്യ നിരപരാധിത്വം തെളിയിക്കുമെന്ന് പ്രതികരണം
P P Divya bail Naveen Babu death case

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണക്കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പി പി Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക