സംഭലിലേക്ക് പോകാൻ ശ്രമിച്ച മുസ്‍ലിം ലീഗ് എംപിമാരെ യുപി പൊലീസ് തടഞ്ഞു

Anjana

Muslim League MPs Stopped Sambhal

ഉത്തർ പ്രദേശിലെ സംഭലിലേക്ക് പുറപ്പെട്ട മുസ്‍ലിം ലീഗ് എംപിമാരെ യുപി പൊലീസ് തടഞ്ഞ് തിരിച്ചയച്ചു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. ഉത്തർ പ്രദേശ് അതിർത്തിയിൽ വച്ചാണ് ഇവരെ തടഞ്ഞത്. സംഘർഷ മേഖലയാണെന്നും അവിടേക്ക് പോകാൻ സാധ്യമല്ലെന്നുമാണ് പൊലീസ് എംപിമാരെ അറിയിച്ചത്. എന്നാൽ, യാത്ര തുടരുകയാണെങ്കിൽ തടങ്കലിലിടുമെന്ന് പൊലീസ് പറഞ്ഞതായി എംപിമാർ വെളിപ്പെടുത്തി.

ഇ.ടി മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, പി.വി അബ്ദുൽ വഹാബ്, ഹാരിസ് ബീരാൻ, കെ. നവാസ് കനി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പൊലീസ് മേധാവിക്കും ചീഫ് സെക്രട്ടറിക്കും കത്തയച്ച ശേഷമായിരുന്നു ഇവരുടെ യാത്ര. “എന്തിനാണ് യുപി പോലീസ് ഇത്ര തിടുക്കം കാണിക്കുന്നത്? നിങ്ങൾക്കെന്താണ് അവിടെ മറച്ചുപിടിക്കാനുള്ളത്? സംഭലിലേക്ക് പുറപ്പെട്ട ഞങ്ങളെ കിലോമീറ്ററുകൾ ഇപ്പുറത്ത് വെച്ച് തന്നെ വൻ സന്നാഹത്തോടെയെത്തി തടഞ്ഞിരിക്കുകയാണ്. പൊലീസിനോട് സംഘർഷത്തിന് നിൽക്കാതെ തൽക്കാലം ഞങ്ങൾ മടങ്ങുകയാണ്. വൈകാതെ തന്നെ സംഘപരിവാർ പൊലീസ് ഭീകരത അരങ്ങേറിയ സംഭലിലേക്ക് വീണ്ടും പുറപ്പെടും” – ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
  സംഘപരിവാറിന്റെ ഇരട്ടത്താപ്പ്: ഓർത്തഡോക്സ് മെത്രാപ്പൊലീത്തയുടെ രൂക്ഷ വിമർശനം

ഉത്തർ പ്രദേശിലേക്ക് പോകും മുമ്പ് ഇ.ടി മുഹമ്മദ് ബഷീർ ഫേസ്ബുക്കിൽ യാത്രാവിവരം പോസ്റ്റ് ചെയ്തിരുന്നു. ‘മുസ്‌ലിം ലീഗിന്റെ അഞ്ച് എംപിമാർ അടങ്ങുന്ന സംഘം ഡൽഹിയിൽനിന്നും ഉത്തർപ്രദേശിലെ സംഭലിലേക്ക് പുറപ്പെടുകയാണ്. ഷാഹി മസ്ജിദ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും പൊലീസ് വേട്ടയിൽ ഇരയാക്കപ്പെട്ട മനുഷ്യരെയും നേരിൽ കാണാനാണ് യാത്ര. യോഗി പൊലീസ് ആ പ്രദേശത്തേക്ക് ജനപ്രതിനിധികൾ അടക്കമുള്ള ആരെയും കടത്തിവിടാതെ അവരുടെ ക്രൂരതകൾ മറച്ചുവെക്കാനുള്ള ശ്രമിത്തിലാണ്. അങ്ങോട്ട് കടന്നുചെല്ലാൻ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ’ -എന്നായിരുന്നു പോസ്റ്റ്.

Story Highlights: Muslim League MPs stopped by UP police on their way to Sambhal

Related Posts
മധ്യപ്രദേശിൽ ഞെട്ടിക്കുന്ന കൊലപാതകം: അയൽക്കാരന്റെ തലയറുത്ത് അച്ഛനും മകനും
Madhya Pradesh murder

മധ്യപ്രദേശിലെ ദിൻഡോരി താലൂക്കിൽ അയൽക്കാരനെ തലയറുത്ത് കൊലപ്പെടുത്തി. അച്ഛനും മകനും ചേർന്നാണ് കൊലപാതകം Read more

  ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ യാത്രയയപ്പ് റദ്ദാക്കി; പുതിയ ഗവർണർ ജനുവരി രണ്ടിന് ചുമതലയേൽക്കും
മുഖ്യമന്ത്രി സ്ഥാനാർത്ഥി തർക്കം: രമേശ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി മുസ്ലിം ലീഗ്
Muslim League Ramesh Chennithala support

കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തർക്കത്തിനിടെ രമേശ് ചെന്നിത്തലയ്ക്ക് പിന്തുണ നൽകി മുസ്ലിം ലീഗ് Read more

ഉത്തർപ്രദേശിൽ ഞെട്ടിക്കുന്ന സംഭവം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അച്ഛനും അമ്മാവനും മുത്തച്ഛനും പീഡിപ്പിച്ച് ഗർഭിണിയാക്കി
Minor girl raped Uttar Pradesh

ഉത്തർപ്രദേശിലെ ഔറയ്യയിൽ 14 വയസ്സുകാരിയെ അച്ഛൻ, അമ്മാവൻ, മുത്തച്ഛൻ എന്നിവർ ചേർന്ന് പീഡിപ്പിച്ച് Read more

പഞ്ചാബിൽ 11 കൊലപാതകങ്ങൾ നടത്തിയ സീരിയൽ കില്ലർ പിടിയിൽ
Punjab serial killer arrest

പഞ്ചാബിൽ 18 മാസത്തിനിടെ 11 പേരെ കൊലപ്പെടുത്തിയ സീരിയൽ കില്ലറെ പൊലീസ് അറസ്റ്റ് Read more

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: മുഖ്യമന്ത്രിയുടെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ മുസ്ലീം ലീഗ് തയാര്‍
Mundakkai-Chooralmala rehabilitation

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രി വിളിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ മുസ്ലീം ലീഗ് തയാറാണെന്ന് Read more

വർഗീയതയ്ക്കെതിരെ പ്രതിരോധം വേണം: എ വിജയരാഘവന് എതിരെ കെ എം ഷാജി
K M Shaji Vijayaraghavan communal remarks

സിപിഐ എം നേതാവ് എ വിജയരാഘവന്റെ പരാമർശങ്ങൾക്കെതിരെ മുസ്ലിം ലീഗ് നേതാവ് കെ Read more

  പഞ്ചാബിൽ 11 കൊലപാതകങ്ങൾ നടത്തിയ സീരിയൽ കില്ലർ പിടിയിൽ
പത്തനംതിട്ടയിൽ മദ്യലഹരിയിൽ അഴിഞ്ഞാടിയ യുവാക്കൾ അറസ്റ്റിൽ; പോലീസിനെ ആക്രമിക്കാൻ ശ്രമം
Pathanamthitta youth arrest

പത്തനംതിട്ട കൊടുമണിൽ ക്രിമിനൽ കേസ് പ്രതിയുടെ സംസ്കാരചടങ്ങിൽ പങ്കെടുത്ത യുവാക്കൾ മദ്യലഹരിയിൽ അഴിഞ്ഞാടി. Read more

വയനാട് ആദിവാസി വലിച്ചിഴച്ച കേസ്: പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്, കൂടുതല്‍ വകുപ്പുകള്‍ ചുമത്തി
Wayanad tribal man dragging case

വയനാട് കൂടല്‍ക്കടവില്‍ ആദിവാസി മദ്ധ്യവയസ്‌കനെ കാറില്‍ വലിച്ചിഴച്ച സംഭവത്തില്‍ പ്രതികള്‍ക്കായി പൊലീസ് ലുക്ക് Read more

വയനാട് ആദിവാസി വലിച്ചിഴച്ച കേസ്: രണ്ട് പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്
Wayanad tribal man dragging case

വയനാട് മാനന്തവാടിയിൽ ആദിവാസി യുവാവിനെ കാറിനൊപ്പം വലിച്ചിഴച്ച സംഭവത്തിൽ രണ്ട് പ്രതികൾക്കെതിരെ ലുക്ക് Read more

മെക് സെവൻ വിവാദം: സിപിഐഎം ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് മുസ്ലീം ലീഗ് എംഎൽഎ
MEC Seven controversy

മുസ്ലീം ലീഗ് എംഎൽഎ ടി.വി. ഇബ്രാഹിം മെക് സെവനെതിരായ സിപിഐഎം ആരോപണങ്ങളെ നിശിതമായി Read more

Leave a Comment