നടൻ മേഘനാദന്‍റെ നിര്യാണം: മന്ത്രിമാർ അനുശോചനം രേഖപ്പെടുത്തി

Anjana

Meghanathan Malayalam actor death

സിനിമ, സീരിയൽ നടൻ മേഘനാദന്‍റെ നിര്യാണത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും അനുശോചനം രേഖപ്പെടുത്തി. പഴയകാല നടന്‍ ബാലന്‍ കെ നായരുടെ മകനായ മേഘനാദന്‍ പ്രേക്ഷകര്‍ എന്നും ഓര്‍ക്കുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ കലാകാരനാണെന്ന് മന്ത്രി സജി ചെറിയാൻ അനുസ്മരിച്ചു. വില്ലൻ കഥാപാത്രങ്ങൾക്ക് പുതുഭാവുകത്വം നൽകിയ അഭിനയ പ്രതിഭയെന്ന് മന്ത്രി വി ശിവൻകുട്ടി ആദരാഞ്ജലി അർപ്പിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ 2 മണിയോടെയായിരുന്നു നടൻ മേഘനാദന്‍റെ അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഈ മാസം 6 മുതൽ ചികിത്സയിലായിരുന്നു. മൃതദേഹം രാവിലെ 6 മണിയോടെ ഷൊർണ്ണൂരിലെ വീട്ടിലേക്ക് കൊണ്ടുപോയി. ആദ്യകാലത്ത് വില്ലന്‍വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന അദ്ദേഹം പില്‍ക്കാലത്ത് കാരക്ടര്‍ റോളുകളിലും ശ്രദ്ധേയനായിരുന്നു.

1983ൽ പിഎൻ മേനോൻ സംവിധാനം ചെയ്‌ത ‘അസ്‌ത്രം’ എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തിയ മേഘനാദൻ 50 ൽ അധികം സിനിമകളിൽ അഭിനയിച്ചു. പഞ്ചാഗ്നി, ചമയം, ഭൂമിഗീതം, ചെങ്കോൽ, മറവത്തൂർ കനവ്, മലപ്പുറം ഹാജി മഹാനായ ജോജി, പ്രായിക്കര പാപ്പാൻ, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്, കുടമാറ്റം, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, വാസ്തവം, ആക്ഷൻ ഹീറോ ബിജു എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. 2022ൽ റിലീസ് ചെയ്ത ആസിഫ് അലി ചിത്രം കൂമനിലാണ് അവസാനമായി അഭിനയിച്ചത്. 40 വർഷത്തോളം നീണ്ട അഭിനയജീവിതത്തിൽ സിനിമക്കൊപ്പം നിരവധി ടെലിവിഷൻ സീരിയലുകളിലും മേഘനാദൻ വേഷമിട്ടു.

  ചിദംബരവും ജിത്തു മാധവനും ഒന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ച് കെ വി എൻ പ്രൊഡക്ഷൻസ്

Story Highlights: Malayalam actor Meghanathan passes away, ministers pay tribute to his contributions to cinema and television.

Related Posts
ആസിഫ് അലിയുടെ ‘രേഖാചിത്രം’ ജനുവരി 9-ന് തിയറ്ററുകളിൽ; പ്രതീക്ഷയോടെ ആരാധകർ
Asif Ali Rekhachitrham

ആസിഫ് അലി നായകനായെത്തുന്ന 'രേഖാചിത്രം' ജനുവരി 9-ന് തിയറ്ററുകളിൽ റിലീസ് ചെയ്യുന്നു. ജോഫിൻ Read more

മമ്മൂട്ടിയുടെ ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ്’ ട്രെയിലർ നാളെ; മോഹൻലാലിന്റെ ചിത്രവുമായി ക്ലാഷ്
Mammootty Dominic and the Ladies Purse

മമ്മൂട്ടി നായകനായെത്തുന്ന 'ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ്' എന്ന സിനിമയുടെ ട്രെയിലർ Read more

  പുതുവർഷ സന്ദേശത്തിൽ ഐക്യവും പ്രതീക്ഷയും ഉയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ
ഓസ്കാർ പ്രാഥമിക റൗണ്ടിൽ ‘ആടുജീവിതം’; മലയാള സിനിമയ്ക്ക് അഭിമാനനേട്ടം
Aadujeevitham Oscar nomination

ബ്ലെസി സംവിധാനം ചെയ്ത 'ആടുജീവിതം' ഓസ്കാറിന്റെ 97-ാമത് പതിപ്പിൽ മികച്ച സിനിമയുടെ ജനറൽ Read more

ടോവിനോ തോമസിന്റെ ‘ഐഡന്റിറ്റി’ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ്; നാല് ദിവസം കൊണ്ട് 23.20 കോടി നേട്ടം
Identity Tovino Thomas box office

ടോവിനോ തോമസ് നായകനായ 'ഐഡന്റിറ്റി' 2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറി. നാല് Read more

അനശ്വര രാജൻ കന്യാസ്ത്രീ വേഷത്തിൽ; ‘രേഖാചിത്രം’ 2025-ൽ തിയേറ്ററുകളിലേക്ക്
Anaswara Rajan Rekhachithram

അനശ്വര രാജൻ പ്രധാന കഥാപാത്രമായെത്തുന്ന 'രേഖാചിത്രം' 2025-ന്റെ തുടക്കത്തിൽ തിയേറ്ററുകളിലെത്തും. കന്യാസ്ത്രീ വേഷത്തിലുള്ള Read more

അഭിമന്യു തിലകന്റെ അടുത്ത ചിത്രം ‘ബേബി ​ഗേൾ’; കുഞ്ചാക്കോ ബോബനൊപ്പം വീണ്ടും തിളങ്ങാൻ
Abhimanyu Tilak Baby Girl

മലയാള സിനിമയിലെ പുതുമുഖ താരം അഭിമന്യു തിലകൻ 'മാർക്കോ'യ്ക്ക് ശേഷം 'ബേബി ​ഗേൾ' Read more

ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവ്: ‘വല’യിലെ കഥാപാത്ര പോസ്റ്റർ പങ്കുവച്ച് നടൻ
Jagathy Sreekumar Vala

ജഗതി ശ്രീകുമാർ തന്റെ 73-ാം പിറന്നാൾ ദിനത്തിൽ 'വല' എന്ന ചിത്രത്തിലെ കഥാപാത്ര Read more

  2024-ലെ ഏറ്റവും ലാഭകരമായ ഇന്ത്യൻ സിനിമ: 'പ്രേമലു' 45 മടങ്ങ് ലാഭം നേടി
ജഗതി ശ്രീകുമാർ തിരിച്ചുവരുന്നു; ‘വല’യിൽ പ്രൊഫസർ അമ്പിളിയായി
Jagathy Sreekumar Vala

ജഗതി ശ്രീകുമാർ 'വല' എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് മടങ്ങിവരുന്നു. 'പ്രൊഫസർ അമ്പിളി' എന്ന Read more

ഹണി റോസ് തുറന്നുപറയുന്നു: നിരന്തര ഉപദ്രവവും അപമാനവും നേരിടുന്നു
Honey Rose harassment

നടി ഹണി റോസ് ഒരു വ്യക്തിയുടെ നിരന്തരമായ ഉപദ്രവത്തെക്കുറിച്ച് വെളിപ്പെടുത്തി. ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെയും Read more

ജഗതി ശ്രീകുമാർ വീണ്ടും വെള്ളിത്തിരയിലേക്ക്: ‘വല’യിലൂടെ മടങ്ങിവരവ്
Jagathy Sreekumar comeback

മലയാള സിനിമയുടെ ഇതിഹാസം ജഗതി ശ്രീകുമാർ 'വല' എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയരംഗത്തേക്ക് Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക